---
title: "ഇൻഷൂറില്ലാത്ത വാഹനമിടിച്ചു; 28,000 ദിര്‍ഹം നഷ്ടപരിഹാരത്തിന്​ വിധി"
english_title: "Man hit by uninsured vehicle; awarded Dh28,000 in compensation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351623/man-hit-by-uninsured-vehicle-awarded-dh28000-in-compensation"
published_at: "2026-04-05T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1cf3a58614_COURT.jpg"
keywords: []
---

# ഇൻഷൂറില്ലാത്ത വാഹനമിടിച്ചു; 28,000 ദിര്‍ഹം നഷ്ടപരിഹാരത്തിന്​ വിധി

> **Lead Summary:** **അബൂദബി: ഇ**ന്‍ഷുറന്‍സില്ലാത്ത വാഹനം മറ്റൊരു കാറിലിടിച്ച സംഭവത്തിൽ യുവാവിനോട് 28,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. അപകടത്തില്‍ കാറിന് തകരാര്‍ സംഭവിച്ചതോടെ യുവതി നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

## Article Content

**അബൂദബി: ഇ**ന്‍ഷുറന്‍സില്ലാത്ത വാഹനം മറ്റൊരു കാറിലിടിച്ച സംഭവത്തിൽ യുവാവിനോട് 28,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. അപകടത്തില്‍ കാറിന് തകരാര്‍ സംഭവിച്ചതോടെ യുവതി നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

നഷ്ടപരിഹാരത്തുകക്ക്​ പുറമെ പ്രതിക്കെതിരെ 8000 ദിര്‍ഹം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. നിരുത്തരവാദപരമായ ഡ്രൈവിങിനും ജാഗ്രതക്കുറവിനും ഇന്‍ഷുറന്‍സില്ലാത്ത വാഹനമോടിച്ചതിനുമാണ് പിഴ ചുമത്തിയത്.

വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ 23,000 ദിര്‍ഹം ചെലവുവരുമെന്ന് വര്‍ക് ഷോപ്പ് എസ്റ്റിമേറ്റ്​ പരാതിക്കാരി കോടതിയിൽ ഹാജരാക്കി. അബൂദബി ട്രാഫിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ അപകടത്തിന് ഉത്തരവാദി പ്രതിയായ ഡ്രൈവറാണെന്നു കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351623/man-hit-by-uninsured-vehicle-awarded-dh28000-in-compensation)