https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത, ആളപായമില്ല

ബഹ്‌റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; ബാപ്‌കോ എനർജീസ് യൂണിറ്റുകളിൽ തീപിടുത്തം, ബഹ്‌റൈനിൽ ജാഗ്രത, ആളപായമില്ല
2026-04-05T15:24:00 | By Anusree vc

മനാമ: (truevisionnews.com) ബഹ്‌റൈനിലെ പ്രമുഖ വ്യവസായ-ഊർജ കേന്ദ്രങ്ങളായ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി), ബാപ്‌കോ എനർജീസ് എന്നിവയ്ക്ക് നേരെ ഞായറാഴ്ച പുലർച്ചെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി. ഇരു കമ്പനികളും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ആക്രമണത്തെത്തുടർന്ന് ജി.പി.ഐ.സിയുടെ പ്രവർത്തന യൂണിറ്റുകളിലും ബാപ്‌കോയുടെ ഒരു സ്റ്റോറേജ് ടാങ്കിലും തീപിടുത്തമുണ്ടായി. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകളും അടിയന്തര രക്ഷാസേനയും ചേർന്ന് തീയണയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. രണ്ട് സ്ഥലങ്ങളിലും ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയ ആശ്വാസമായി.

പ്ലാന്‍റുകളും അനുബന്ധ മേഖലകളും ഇപ്പോൾ സുരക്ഷിതമാണെന്നും ജീവനക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. ആക്രമണം പ്ലാന്റുകളുടെ പ്രവർത്തനത്തെ എത്രത്തോളം ബാധിച്ചു എന്നറിയാൻ വിദഗ്ധ സംഘം നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.

സിവിൽ ഡിഫൻസും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായാണ് നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.

Content Highlight: Iranian drone attack in Bahrain; Fire breaks out at Bapco Energy units, Bahrain on alert, no casualties

Next TV

adimage
Related Stories
റോഡ് യാത്രയുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം; മരുഭൂമി യാത്രക്കാർക്ക് വൻ ആശ്വാസവുമായി ഇത്തിഹാദ് റെയിൽ

Jul 24, 2026 02:33 PM

റോഡ് യാത്രയുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം; മരുഭൂമി യാത്രക്കാർക്ക് വൻ ആശ്വാസവുമായി ഇത്തിഹാദ് റെയിൽ

അബുദാബിയിലെ ലിവയിലേക്കും അൽ ദഫ്റയിലേക്കും ഇനി ഇത്തിഹാദ് റെയിലിൽ. മദീനത് സായിദ്, ലിവ സ്റ്റേഷനുകൾ നവംബർ 30ന് തുറക്കും. ശൈത്യകാല ടൂറിസത്തിന് വലിയ...

Read More >>
ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി

Jul 24, 2026 11:52 AM

ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി

സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് ബഹ്റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള ഖത്തർ എയർവേസ് സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ജൂലൈ 25,...

Read More >>
 ആരോഗ്യവും പോവില്ല; ഇനി ജങ്ക് ഫുഡ് പ്രദർശിപ്പിക്കില്ല, സൂപ്പർമാർക്കറ്റുകളിലെ 'പ്രലോഭനങ്ങൾക്ക്' പൂട്ടിട്ട് അബുദാബി

Jul 24, 2026 11:40 AM

ആരോഗ്യവും പോവില്ല; ഇനി ജങ്ക് ഫുഡ് പ്രദർശിപ്പിക്കില്ല, സൂപ്പർമാർക്കറ്റുകളിലെ 'പ്രലോഭനങ്ങൾക്ക്' പൂട്ടിട്ട് അബുദാബി

അബുദാബിയിലെ സൂപ്പർമാർക്കറ്റുകളിൽ ചോക്ലേറ്റും മധുരപലഹാരങ്ങളും കൗണ്ടറിൽ നിന്ന് മാറ്റി. അനാരോഗ്യകരമായ ഭക്ഷണശീലം തടയാൻ അബുദാബി ഹെൽത്തി ലിവിങ്...

Read More >>
ഖോർഫക്കാൻ റോഡിൽ വൻ ദുരന്തം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും യുവതിയും മരിച്ചു

Jul 24, 2026 10:58 AM

ഖോർഫക്കാൻ റോഡിൽ വൻ ദുരന്തം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും യുവതിയും മരിച്ചു

ഖോർഫക്കാൻ റോഡിൽ നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ച് യുഎഇ സ്വദേശി അമ്മയും കുഞ്ഞും മരിച്ചു. ഭർത്താവിനും മകൾക്കും പരുക്ക്. ഡ്രൈവറുടെ ശ്രദ്ധ...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 03:42 PM

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സുലൈമാനിയയിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലമ്പൂർ ചുങ്കത്തറ സ്വദേശി ചെമ്മല ഷൗകത്ത് (58)...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 02:26 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി പള്ളിയാളി ദിൽഷാദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 22 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു...

Read More >>
Top Stories

adimage
News Roundup

adimage adimage adimage