---
title: "അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റു, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു"
english_title: "Iran's attack on Abu Dhabi continues today One injured by missile debris"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351810/irans-attack-on-abu-dhabi-continues-today-one-injured-by-missile-debris"
published_at: "2026-04-06T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d34a25edeef_missile_attack.jpg"
keywords: []
---

# അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റു, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു

> **Lead Summary:** **അബുദാബി: **അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ ആക്രമണം. മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റു. മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. ആക്രമണത്തിൽ ഘാന സ്വദേശിക്കാണ് പരിക്കേറ്റത്. മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സംയുക്ത ശ്രമം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. വിദേശകാര്യ മന്ത്രിമാർ തമ്മിൽ സംസാരിച്ചുവെന്നാണ് വിവരം.

## Article Content

**അബുദാബി: **അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ ആക്രമണം. മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റു. മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. ആക്രമണത്തിൽ ഘാന സ്വദേശിക്കാണ് പരിക്കേറ്റത്. മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സംയുക്ത ശ്രമം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. വിദേശകാര്യ മന്ത്രിമാർ തമ്മിൽ സംസാരിച്ചുവെന്നാണ് വിവരം.

അബുദാബി കെസാദിലെ അല്‍ തവീലാ സൈറ്റില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവച്ചതായി എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ സൈറ്റ് പൂര്‍ണമായും ഒഴിപ്പിച്ചതായും ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും സിഇഒ അബ്ദുല്‍ നാസര്‍ ബിന്‍ കല്‍ബാന്‍ വ്യക്തമാക്കി.

നാല്‍പ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടമാണിതെന്നും നിരപരാധികളായ ജീവനക്കാരെ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍ കമ്പനി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സയും പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിഇഒ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351810/irans-attack-on-abu-dhabi-continues-today-one-injured-by-missile-debris)