---
title: "ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച നിലയിൽ"
english_title: "Heart attack in sleep; Expatriate Malayali found dead in room"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351822/heart-attack-in-sleep-expatriate-malayali-found-dead-in-room"
published_at: "2026-04-06T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d353bd85b69_4WYE.jpg"
keywords: []
---

# ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച നിലയിൽ

> **Lead Summary:** റിയാദ്: ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി അബ്ദുൽ മാലിക് റിയാദിൽ ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് പള്ളിക്കിഴക്കതിൽ വീട്ടിൽ താമസിക്കുന്ന അദ്ദേഹം റിയാദിലെ എക്സിറ്റ് 14-ലെ ഒരു വീട്ടിലാണ് ജോലി ചെയ്തിരുന്നത്. രാവിലെ പതിവ് സമയമായിട്ടും ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ താമസസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് മാലികിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

റിയാദ്: ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി അബ്ദുൽ മാലിക് റിയാദിൽ ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് പള്ളിക്കിഴക്കതിൽ വീട്ടിൽ താമസിക്കുന്ന അദ്ദേഹം റിയാദിലെ എക്സിറ്റ് 14-ലെ ഒരു വീട്ടിലാണ് ജോലി ചെയ്തിരുന്നത്. രാവിലെ പതിവ് സമയമായിട്ടും ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ താമസസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് മാലികിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉറക്കത്തിനിടെ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. തലേദിവസം രാത്രിയിൽ ചെറിയ രീതിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി അദ്ദേഹം സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. നിലവിൽ റിയാദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ. ഭാര്യ: ഷൈല, മക്കൾ: ഹക്കിം, ഉനൈസ സഹീർ (ദുബൈ), ബാസിത്. മരുമകൻ: സഹീർ (ദുബൈ).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351822/heart-attack-in-sleep-expatriate-malayali-found-dead-in-room)