---
title: "പുറത്തേക്കിറങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; കരുതൽ വേണം, അന്തരീക്ഷത്തിൽ വലിയ മാറ്റത്തിന് സാധ്യത"
english_title: "The weather is likely to change in the UAE today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351994/the-weather-is-likely-to-change-in-the-uae-today"
published_at: "2026-04-07T10:53:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d495557db2e_weather_uae.jpg"
keywords: []
---

# പുറത്തേക്കിറങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; കരുതൽ വേണം, അന്തരീക്ഷത്തിൽ വലിയ മാറ്റത്തിന് സാധ്യത

> **Lead Summary:** **ദുബായ്: [ ** യുഎഇയിൽ ഇന്ന് കാലാവസ്ഥ മാറിമറിയാൻ സാധ്യത. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കടലിൽ മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. ചില സമയങ്ങളിൽ പൊടിയും മണലും ശക്തമായി വീശിയേക്കാം. ഇത് മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിലാകും എത്തുക.

## Article Content

**ദുബായ്: [ ** യുഎഇയിൽ ഇന്ന് കാലാവസ്ഥ മാറിമറിയാൻ സാധ്യത. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കടലിൽ മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. ചില സമയങ്ങളിൽ പൊടിയും മണലും ശക്തമായി വീശിയേക്കാം. ഇത് മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിലാകും എത്തുക.

ദുബായ്, അബുദാബി, ഷാർജ എന്നീ പ്രധാന നഗരങ്ങളിൽ താപനില 21 അല്ലെങ്കിൽ 22 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ പ്രതീക്ഷിക്കാവുന്ന ഏറ്റവും ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസാണ്. അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്‌ദ്ധമോ അതി പ്രക്ഷുബ്‌ദ്ധമോ ആയിരിക്കും.ഒമാൻ കടലിലും ഇതേ സ്ഥിതിയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351994/the-weather-is-likely-to-change-in-the-uae-today)