---
title: "ഇന്‍സ്റ്റഗ്രാം ഇൻഷുറൻസ് തട്ടിപ്പ്: ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്"
english_title: "Instagram insurance scam Police issue alert"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352065/instagram-insurance-scam-police-issue-alert"
published_at: "2026-04-07T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4d03abb6e5_scam.jpg"
keywords: []
---

# ഇന്‍സ്റ്റഗ്രാം ഇൻഷുറൻസ് തട്ടിപ്പ്: ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

> **Lead Summary:** **മസ്‌കത്ത്: [ **പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമിച്ച് പൊതുജനങ്ങളെ കബളിപ്പിക്കുന്ന സംഘങ്ങൾക്കെതിരെ പൊലീസ് കർശന മുന്നറിയിപ്പ് നൽകി. കുറഞ്ഞ പ്രീമിയം നിരക്കിൽ ആകർഷിച്ച് പണം തട്ടുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്.

## Article Content

**മസ്‌കത്ത്: [ **പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമിച്ച് പൊതുജനങ്ങളെ കബളിപ്പിക്കുന്ന സംഘങ്ങൾക്കെതിരെ പൊലീസ് കർശന മുന്നറിയിപ്പ് നൽകി. കുറഞ്ഞ പ്രീമിയം നിരക്കിൽ ആകർഷിച്ച് പണം തട്ടുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്.

ഇൻഷുറൻസ് കമ്പനികളുടേതിന് സമാനമായ ലോഗോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ നിർമിക്കുകയും വാഹനങ്ങൾക്കോ മറ്റ് വസ്തുവകകൾക്കോ വളരെ കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. പണം വാങ്ങിയ ശേഷം വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുകയോ അല്ലെങ്കിൽ പ്രതികരണം ഇല്ലാതെ മുങ്ങുകയോ ചെയ്യുകയാണ് രീതി.

അപരിചിതമായ അക്കൗണ്ടുകൾക്ക് വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ നൽകരുതെന്നും അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്താതെ യാതൊരു കാരണവശാലും പണം കൈമാറരുതെന്നും പൊലീസ് അറിയിച്ചു. ഇൻഷുറൻസ് ആവശ്യങ്ങൾക്കായി കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളോ അംഗീകൃത ഓഫീസുകളോ മാത്രം ഉപയോഗിക്കണം. തട്ടിപ്പിന് ഇരയായാൽ കാലതാമസം കൂടാതെ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352065/instagram-insurance-scam-police-issue-alert)