---
title: "ദുബായിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്, അശ്രദ്ധമായ ഡ്രൈവിങ് കാരണമെന്ന് ദുബായ് പൊലീസ്"
english_title: "Three injured in Dubai car accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352103/three-injured-in-dubai-car-accident"
published_at: "2026-04-07T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d507887b3b6_dubai_accident.jpg"
keywords: []
---

# ദുബായിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്, അശ്രദ്ധമായ ഡ്രൈവിങ് കാരണമെന്ന് ദുബായ് പൊലീസ്

> **Lead Summary:** **ദുബായ്: ** ദുബായ് അല്‍ ഖൈല്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. റോഡിന് നടുവില്‍ അശ്രദ്ധമായി ഒരു വാഹനം നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്ന് ദുബായ് പൊലിസ് വ്യക്തമാക്കി. പിന്നാലെ വന്ന വാഹനം നിയന്ത്രണം രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

## Article Content

**ദുബായ്: ** ദുബായ് അല്‍ ഖൈല്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. റോഡിന് നടുവില്‍ അശ്രദ്ധമായി ഒരു വാഹനം നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്ന് ദുബായ് പൊലിസ് വ്യക്തമാക്കി. പിന്നാലെ വന്ന വാഹനം നിയന്ത്രണം രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

റോഡിന് നടുവില്‍ വാഹനം നിര്‍ത്തുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡില്‍ തടസ്സം സൃഷ്ടിച്ചാല്‍ 1,500 ദിര്‍ഹം വരെ പിഴയായി നല്‍കേണ്ടി വരും. ഇതിന് പുറമെ ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352103/three-injured-in-dubai-car-accident)