---
title: "മുൻ പ്രവാസി വ്യാപാരി നാട്ടിൽ അന്തരിച്ചു"
english_title: "Former expatriate businessman passes away in his home country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352164/former-expatriate-businessman-passes-away-in-his-home-country"
published_at: "2026-04-08T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5d6ba72547_Former_expatriate_businessman_passes_away_in_his_home_country.jpg"
keywords: []
---

# മുൻ പ്രവാസി വ്യാപാരി നാട്ടിൽ അന്തരിച്ചു

> **Lead Summary:** റിയാദ്​/കോട്ടയം: ദീർഘകാലം സൗദി അറേബ്യയിലെ റിയാദിൽ വ്യാപാരിയായിരുന്ന കോട്ടയം വെച്ചൂർ സ്വദേശി കെ.വി. മാത്യു നാട്ടിൽ അന്തരിച്ചു. റിയാദിലെ പ്രധാന വാണിജ്യ കേന്ദ്രമായ ബത്‌ഹയിൽ 'ശീമാട്ടി ടെക്സ്റ്റൈൽസ്' എന്ന പേരിൽ വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു.

## Article Content

റിയാദ്​/കോട്ടയം: ദീർഘകാലം സൗദി അറേബ്യയിലെ റിയാദിൽ വ്യാപാരിയായിരുന്ന കോട്ടയം വെച്ചൂർ സ്വദേശി കെ.വി. മാത്യു നാട്ടിൽ അന്തരിച്ചു. റിയാദിലെ പ്രധാന വാണിജ്യ കേന്ദ്രമായ ബത്‌ഹയിൽ 'ശീമാട്ടി ടെക്സ്റ്റൈൽസ്' എന്ന പേരിൽ വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു.

ബത്​ഹ ​കോമേഴ്​സ്യൽ സെൻററിലാണ്​ സ്ഥാപനം പ്രവർത്തിച്ചിരുന്നത്​. വർഷങ്ങൾക്ക് മുന്നെയുണ്ടായ തീപിടിത്തത്തിൽ കട അടഞ്ഞതിനെ തുടർന്ന്​ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങുകയായിരുന്നു. സ്വദേശമായ വെച്ചൂരിൽ ‘മിന്നൂസ് ടെക്​സ്​റ്റയിൽസ്’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

പരേതനായ വക്കച്ച​െൻറയും പെണ്ണമ്മയുടെയും മകനാണ്. ഭാര്യ: ജിജി മാത്യു, മക്കൾ: മെറീന, ആൽബിൻ (ഇരുവരും യു.കെയിലാണ്​), മരുമകൻ: അനൂപ്. വെച്ചൂർ കൊച്ചുപുത്തൻപുരയ്ക്കൽ (കാഞ്ഞിരക്കാട്ടുകരി) കുടുംബാംഗമാണ്. ചൊവ്വാഴ്ച വെച്ചൂർ സെൻറ്​ മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352164/former-expatriate-businessman-passes-away-in-his-home-country)