https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും കുവൈറ്റും

ട്രംപിന്റെ ഭീഷണിക്ക് മണിക്കൂറുകൾ മാത്രം; ഇറാന്റെ മിസൈൽ മഴയിൽ നടുങ്ങി സൗദിയും കുവൈറ്റും
2026-04-08T16:14:00 | By Fidha Parvin

(gcc.truevisionnews.com) ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. യുഎഇയില്‍ ടെലികോം കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പാകിസ്താന്‍ സ്വദേശികള്‍ക്ക് പരിക്കേറ്റു. സൗദി അറേബ്യയില്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഊര്‍ജ കേന്ദ്രത്തിന് നാശനഷ്ടമുണ്ടായി. അതിനിടെ ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ ഇറാന് ഡൊണാള്‍ഡ് ട്രംപ് അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെ ആശങ്കയിലാണ് ലോകം. 

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ കഴിഞ്ഞ മാസം 28ന് തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ് ഇറാന്‍. യുഎഇയില്‍ ഷാര്‍ജയിലെ ടെലികോം കമ്പനിക്ക് നേരെ നടത്തിയ മിസൈലാക്രമണത്തില്‍ രണ്ട് പാകിസ്താന്‍ സ്വദേശികള്‍ക്ക് പരിക്കേറ്റു. അല്‍ തുറയ്യ മേഖലയിലെ റിജിയണല്‍ ഓഫീസിന് നേരെയായിരുന്നു ആക്രമണം. 11 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലുകളുമാണ് യുഎഇയുടെ പ്രതിരോധ സംവിധാനം ഇന്ന് തകര്‍ത്തത്.

ഇറാന്‍ ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ 2,221 ഡ്രോണുകളും 520 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂയിസ് മിസൈലുകളും യുഎഇ നേരിട്ടു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലും ഇറാന്‍ ഇന്നും ആക്രമണം നടത്തി. പ്രതിരോധ സേന തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഊര്‍ജ കേന്ദ്രത്തിന് സമീപം പതിച്ച് നാശനഷ്ടമുണ്ടായി. രാജ്യത്തെ ലക്ഷ്യമാക്കി എത്തിയ നിരവധി ഡ്രോണുകളും മിസൈലുകളും തകര്‍ത്തതായി കുവൈറ്റ് പ്രതിരോധ സേനയും വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങളാല്‍ സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ രാവിലെ അടച്ചെങ്കിലും പിന്നീട് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം ഹോര്‍മൂസ് കടലിടിക്ക് തുറക്കാന്‍ ഇറാന് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. സമാധാന കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ഒരു രാത്രി കൊണ്ട് ഇറാനെ മുഴുവന്‍ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്നാൽ ആക്രമണം പൂര്‍ണമായും നിര്‍ത്താതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇറാന്‍. താത്കാലിക ഉടമ്പടികള്‍ക്ക് പകരം ഉപരോധങ്ങള്‍ നീക്കുന്നതും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുനല്‍കുന്നതുമായ ശാശ്വത പരിഹാരമാണ് ഇറാന്‍ ആവശ്യപ്പെടുന്നത്.

Content Highlight: Just hours after Trump's threat; Saudi Arabia and Kuwait shaken by Iran's missile barrage

Next TV

adimage
Related Stories
ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി

Jul 24, 2026 11:52 AM

ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി

സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് ബഹ്റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള ഖത്തർ എയർവേസ് സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ജൂലൈ 25,...

Read More >>
 ആരോഗ്യവും പോവില്ല; ഇനി ജങ്ക് ഫുഡ് പ്രദർശിപ്പിക്കില്ല, സൂപ്പർമാർക്കറ്റുകളിലെ 'പ്രലോഭനങ്ങൾക്ക്' പൂട്ടിട്ട് അബുദാബി

Jul 24, 2026 11:40 AM

ആരോഗ്യവും പോവില്ല; ഇനി ജങ്ക് ഫുഡ് പ്രദർശിപ്പിക്കില്ല, സൂപ്പർമാർക്കറ്റുകളിലെ 'പ്രലോഭനങ്ങൾക്ക്' പൂട്ടിട്ട് അബുദാബി

അബുദാബിയിലെ സൂപ്പർമാർക്കറ്റുകളിൽ ചോക്ലേറ്റും മധുരപലഹാരങ്ങളും കൗണ്ടറിൽ നിന്ന് മാറ്റി. അനാരോഗ്യകരമായ ഭക്ഷണശീലം തടയാൻ അബുദാബി ഹെൽത്തി ലിവിങ്...

Read More >>
ഖോർഫക്കാൻ റോഡിൽ വൻ ദുരന്തം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും യുവതിയും മരിച്ചു

Jul 24, 2026 10:58 AM

ഖോർഫക്കാൻ റോഡിൽ വൻ ദുരന്തം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും യുവതിയും മരിച്ചു

ഖോർഫക്കാൻ റോഡിൽ നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ച് യുഎഇ സ്വദേശി അമ്മയും കുഞ്ഞും മരിച്ചു. ഭർത്താവിനും മകൾക്കും പരുക്ക്. ഡ്രൈവറുടെ ശ്രദ്ധ...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 03:42 PM

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സുലൈമാനിയയിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലമ്പൂർ ചുങ്കത്തറ സ്വദേശി ചെമ്മല ഷൗകത്ത് (58)...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 02:26 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി പള്ളിയാളി ദിൽഷാദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 22 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു...

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Jul 23, 2026 02:00 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സൗദി ജുബൈലിൽ പാലക്കാട് അകത്തേത്തറ സ്വദേശി ഗിരീഷ് ചന്ദ്രദാസ് (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
Top Stories










adimage
News Roundup






adimage adimage
Entertainment News





adimage