---
title: "റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം; അന്വേഷണം ആരംഭിച്ച് അധികൃതർ"
english_title: "Six killed in road accident on Riyadh Hayaniya Road  Authorities launch investigation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352488/six-killed-in-road-accident-on-riyadh-hayaniya-road-authorities-launch-investigation"
published_at: "2026-04-09T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d77dcfa75bc_accident.jpg"
keywords: []
---

# റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം; അന്വേഷണം ആരംഭിച്ച് അധികൃതർ

> **Lead Summary:** **റിയാദ്: ** തലസ്ഥാനമായ റിയാദ്​ നഗരത്തിലെ ഹയാനിയ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

## Article Content

**റിയാദ്: ** തലസ്ഥാനമായ റിയാദ്​ നഗരത്തിലെ ഹയാനിയ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

അപകടത്തി​െൻറ കൃത്യമായ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി ദേശീയ ഗതാഗത സുരക്ഷാ കേന്ദ്രത്തിലെ പ്രത്യേക സംഘം സ്ഥലത്തെത്തി ഫീൽഡ് പരിശോധനകൾ ആരംഭിച്ചു. ഏത്​ നാട്ടുകാരാണ്​ അപകടത്തിൽ പെട്ടതെന്ന കാര്യം വ്യക്തമല്ല.

അപകടവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തി വരികയാണെന്ന് സുരക്ഷ വിഭാഗം അറിയിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള വിശദമായ സുരക്ഷ അന്വേഷണങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352488/six-killed-in-road-accident-on-riyadh-hayaniya-road-authorities-launch-investigation)