---
title: "പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali dies of heart attack in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352508/expatriate-malayali-dies-of-heart-attack-in-riyadh"
published_at: "2026-04-09T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7935c642a0_death_riyadh.jpg"
keywords: []
---

# പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ്: [ ** കായംകുളം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കീരിക്കാട് തെക്ക് എൻ.എച്ച്. വില്ലയിൽ നിസാം ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രക്തക്കുഴലിലെ തടസ്സം നീക്കം ചെയ്യുന്നതിനുള്ള പരിശോധനകൾക്കായി ഇന്ന് ആശുപത്രിയിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

## Article Content

**റിയാദ്: [ ** കായംകുളം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കീരിക്കാട് തെക്ക് എൻ.എച്ച്. വില്ലയിൽ നിസാം ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രക്തക്കുഴലിലെ തടസ്സം നീക്കം ചെയ്യുന്നതിനുള്ള പരിശോധനകൾക്കായി ഇന്ന് ആശുപത്രിയിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

18 വർഷമായി റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജി.ഡി.എൽ മിഡിലീസ്​റ്റ്​ കമ്പനിയിൽ ഏവിയേഷൻ ഓപ്പറേഷൻസ് ഇൻസ്പെക്ടറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജസീല, മക്കൾ: മിൻഹാ, മിസ്ബാഅ്​. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെ.എം.സി.സി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി സിയാദ് കായംകുളത്തി​െൻറ നേതൃത്വത്തിൽ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352508/expatriate-malayali-dies-of-heart-attack-in-riyadh)