---
title: "കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Kannur native dies of heart attack in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352512/kannur-native-dies-of-heart-attack-in-kuwait"
published_at: "2026-04-09T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d79d3978091_death_kuwait.jpg"
keywords: []
---

# കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: ** കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കതിരൂർ പൊന്ന്യത്ത് മാലുകണ്ടി വീട്ടിൽ വത്സൻ നാരോന്തുണ്ടിക്കണ്ടി ആണ് മരിച്ചത്. അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 23 വർഷമായി പ്രമുഖ സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: ** കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കതിരൂർ പൊന്ന്യത്ത് മാലുകണ്ടി വീട്ടിൽ വത്സൻ നാരോന്തുണ്ടിക്കണ്ടി ആണ് മരിച്ചത്. അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 23 വർഷമായി പ്രമുഖ സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ത്രീജിമ. വിഷ്ണു (20), വെങ്കിടേഷ് (9) എന്നിവർ മക്കളാണ്. സഹോദരങ്ങൾ: രവീന്ദ്രൻ, രാഘവൻ, രാജൻ, രഗുനാഥ്, സുരേന്ദ്രൻ, സഹോദരിമാർ: രാധ, പ്രേമ, രജിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ സലിം കൊമ്മേരിയുടെയും സുഹൃത്ത് റോയ് പാറേമലയിലിന്റെയും നേതൃത്വത്തിൽ മറ്റു നടപടിക്രമങ്ങൾ ചെയ്തു വരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352512/kannur-native-dies-of-heart-attack-in-kuwait)