---
title: "ഉംറ യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Malayali youth dies of heart attack during Umrah pilgrimage"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352525/malayali-youth-dies-of-heart-attack-during-umrah-pilgrimage"
published_at: "2026-04-09T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7bfd49cdf0_death.jpg"
keywords: []
---

# ഉംറ യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** ദമ്മാം: **[** ഭാര്യയോടൊപ്പം ഉംറ തീർത്ഥാടനത്തിന് പുറപ്പെട്ട മലയാളി യുവാവ് യാത്രാമധ്യേ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി മുഹമ്മദ് ഷമീർ ആണ് മക്കയിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം മൂലം മരിച്ചത്. ദമ്മാമിൽ നിന്നും ഭാര്യയുമൊത്ത് ബസ് മാർഗം മക്കയിലേക്ക് തിരിക്കുകയായിരുന്നു ഷമീർ.

## Article Content

ദമ്മാം: **[** ഭാര്യയോടൊപ്പം ഉംറ തീർത്ഥാടനത്തിന് പുറപ്പെട്ട മലയാളി യുവാവ് യാത്രാമധ്യേ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി മുഹമ്മദ് ഷമീർ ആണ് മക്കയിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം മൂലം മരിച്ചത്. ദമ്മാമിൽ നിന്നും ഭാര്യയുമൊത്ത് ബസ് മാർഗം മക്കയിലേക്ക് തിരിക്കുകയായിരുന്നു ഷമീർ.

ദമ്മാം - റിയാദ് ഹൈവേയിലെ സലാസിനിൽ എത്തിയപ്പോൾ പെട്ടൊന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന സഹയാത്രികനായ ഡോക്ടർ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകുകയും തുടർന്ന് അബ്ഖൈഖിലെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352525/malayali-youth-dies-of-heart-attack-during-umrah-pilgrimage)