---
title: "കുരുന്നുകൾ വീണ്ടും വിദ്യാലയങ്ങളിലേക്ക്; കുവൈത്തിൽ നഴ്‌സറികൾ ഞായറാഴ്ച മുതൽ തുറക്കുന്നു"
english_title: "Children return to schools; nurseries in Kuwait to open from Sunday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352698/children-return-to-schools-nurseries-in-kuwait-to-open-from-sunday"
published_at: "2026-04-10T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8de5a89eba_school.jpg"
keywords: []
---

# കുരുന്നുകൾ വീണ്ടും വിദ്യാലയങ്ങളിലേക്ക്; കുവൈത്തിൽ നഴ്‌സറികൾ ഞായറാഴ്ച മുതൽ തുറക്കുന്നു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ ശിശുക്ഷേമ മേഖലയിൽ സുപ്രധാന തീരുമാനവുമായി സാമൂഹികകാര്യ മന്ത്രാലയം. സാമൂഹിക വികസന ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നഴ്‌സറികൾ വരും ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ ശിശുക്ഷേമ മേഖലയിൽ സുപ്രധാന തീരുമാനവുമായി സാമൂഹികകാര്യ മന്ത്രാലയം. സാമൂഹിക വികസന ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നഴ്‌സറികൾ വരും ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചു.

സാമൂഹിക കാര്യ മന്ത്രി ഡോ. അംതാൽ അൽ-ഹുവൈലയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നടപടി. വിദ്യാഭ്യാസ പ്രക്രിയയുടെ തുടർച്ച ഉറപ്പാക്കുന്നതിനൊപ്പം കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതൽ ക്രമീകരണങ്ങളോടെയാണ് നഴ്‌സറികൾ തുറക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352698/children-return-to-schools-nurseries-in-kuwait-to-open-from-sunday)