---
title: "ഖത്വീഫിൽ നിയമം ലംഘിച്ച് മീൻപിടുത്തം: സ്വദേശി പൗരൻ പിടിയിൽ"
english_title: "Local citizen arrested for fishing illegally in Qatif"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352736/local-citizen-arrested-for-fishing-illegally-in-qatif"
published_at: "2026-04-10T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d91a1329e65_arrest.jpg"
keywords: []
---

# ഖത്വീഫിൽ നിയമം ലംഘിച്ച് മീൻപിടുത്തം: സ്വദേശി പൗരൻ പിടിയിൽ

> **Lead Summary:** **ദമ്മാം: **കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് മേഖലയിൽ സമുദ്ര സുരക്ഷ നിയമങ്ങൾ ലംഘിച്ച് മീൻപിടുത്തം നടത്തിയ സ്വദേശി പൗരനെ അതിർത്തി സുരക്ഷ സേന പിടികൂടി. തീരദേശ പട്രോളിങ്​ സംഘം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

## Article Content

**ദമ്മാം: **കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് മേഖലയിൽ സമുദ്ര സുരക്ഷ നിയമങ്ങൾ ലംഘിച്ച് മീൻപിടുത്തം നടത്തിയ സ്വദേശി പൗരനെ അതിർത്തി സുരക്ഷ സേന പിടികൂടി. തീരദേശ പട്രോളിങ്​ സംഘം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

കടൽ മേഖലകളിൽ വിനോദത്തിലേർപ്പെടുന്നവർ പാലിക്കേണ്ട സുരക്ഷ ചട്ടങ്ങൾ ലംഘിച്ചതിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. കൃത്യമായ ഔദ്യോഗിക പെർമിറ്റ് ഇല്ലാതെ മീൻപിടുത്തം നടത്തിയതിനൊപ്പം, പരിസ്ഥിതിക്ക് ദോഷകരമായ നിരോധിത ഉപകരണങ്ങൾ ഉപയോഗിച്ചതായും അധികൃതർ വ്യക്തമാക്കി.

പിടിയിലായ വ്യക്തിയെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിരിക്കുകയാണ്. രാജ്യത്തെ ജലവിഭവങ്ങളും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയമങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അതിർത്തി സേന അറിയിച്ചു.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിൽ 911, മറ്റ് പ്രദേശങ്ങളിൽ 994, 999, 996 എന്നീ നമ്പറുകളിൽ വിവരമറിയിക്കാവുന്നതാണ്. വിവരങ്ങൾ കൈമാറുന്നവരുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുമെന്നും, ഇവർക്ക് മറ്റ് നിയമപരമായ ഉത്തരവാദിത്തങ്ങൾ ഉണ്ടാകില്ലെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352736/local-citizen-arrested-for-fishing-illegally-in-qatif)