---
title: "സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന പ്രവാസി നഴ്സ് മരിച്ചു"
english_title: "Expatriate nurse undergoing treatment in Saudi Arabia dies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352865/expatriate-nurse-undergoing-treatment-in-saudi-arabia-dies"
published_at: "2026-04-11T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da1452cc242_16.jpg"
keywords: []
---

# സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന പ്രവാസി നഴ്സ് മരിച്ചു

> **Lead Summary:** **റിയാദ്: [ **സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ദീർഘകാലമായി നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന തമിഴ്‌നാട് സ്വദേശിനി അന്തരിച്ചു. വെല്ലൂർ സ്വദേശിനിയായ മോണിക്ക പ്രിയദർശിനി സോളമൻ രാജ് ആണ് ദമ്മാം കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.

## Article Content

**റിയാദ്: [ **സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ദീർഘകാലമായി നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന തമിഴ്‌നാട് സ്വദേശിനി അന്തരിച്ചു. വെല്ലൂർ സ്വദേശിനിയായ മോണിക്ക പ്രിയദർശിനി സോളമൻ രാജ് ആണ് ദമ്മാം കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.

ജുബൈൽ റോയൽ കമ്മീഷൻ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. സോളമൻ രാജിന്റെയും സുഗുണഭായിയുടെയും മകളാണ് പരേതയായ മോണിക്ക. ജുബൈലിലെ കിംസ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന നാരായണമൂർത്തിയാണ് ഭർത്താവ്.

ജുബൈൽ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മെൽവിൻ ഏക മകനാണ്. മരണാനന്തരമുള്ള നിയമനടപടികൾ ദമ്മാമിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

തുടർന്ന് മൃതദേഹം വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ പിന്നീട് വെല്ലൂരിൽ വെച്ച് നടക്കും. സൗദിയിലെ പ്രവാസി സമൂഹത്തിന് ഏറെ പ്രിയങ്കരിയായ നഴ്സിന്റെ വേർപാട് ജുബൈലിലെ മലയാളി ഉൾപ്പെടെയുള്ള പ്രവാസി സുഹൃത്തുക്കൾക്കിടയിൽ വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352865/expatriate-nurse-undergoing-treatment-in-saudi-arabia-dies)