കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച ഇന്ത്യക്കാർക്കും നഷ്ടപരിഹാരം നൽകണമെന്ന് പ്രവാസി സംഘടനകൾ

കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച ഇന്ത്യക്കാർക്കും നഷ്ടപരിഹാരം നൽകണമെന്ന് പ്രവാസി സംഘടനകൾ
Sep 28, 2021 11:16 AM | By Shalu Priya

അബുദാബി :  കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച ഇന്ത്യക്കാർക്കും നഷ്ടപരിഹാരം നൽകണമെന്ന് പ്രവാസി സംഘടനകൾ.

ഇന്ത്യയ്ക്കു കോടികളുടെ വിദേശ നാണ്യം നേടിത്തരുന്ന, നാടിന്റെ ആവശ്യങ്ങൾക്ക് കൈമെയ് മറന്നു സഹായിക്കുന്ന പ്രവാസികളെ നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്താത്തത് ഖേദകരമാണെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഒട്ടേറെ നിവേദനം നൽകിയിട്ടും മുഖംതിരിക്കുന്ന സമീപനം ശരിയല്ലെന്നും പറ‍ഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ മാത്രം 3500 - ൽ അധികം ഇന്ത്യക്കാരാണ് മരിച്ചത്.

പകുതിയോളം മലയാളികളാണ്. അനൗദ്യോഗിക കണക്കുപ്രകാരം വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 5000 ൽ അധികമാണ്. മരിച്ച പ്രവാസികളിൽ പലരും നിർധനരും കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സുമായിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ജൂലൈയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും പ്രവാസികാര്യ സഹമന്ത്രി വി മുരളീധരനും ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരിക്കും നിവേദനം നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.

സുപ്രീംകോടതിയുടെ ഇടപെടലിലൂടെ കേന്ദ്രം ഇപ്പോൾ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക നാമമാത്രമാണെന്നും തുക വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

കുടുംബത്തിന്റെ വരുമാന സ്രോതസ് നഷ്ടപ്പെട്ടതോടെ അനാഥരായ കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ട്.

. ദുരിതാശ്വാസ മാനദണ്ഡം അനുസരിച്ച് 4 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. കോവിഡ് മഹാമാരിയായി ലോകം പ്രഖ്യാപിച്ച സ്ഥിതിക്ക് കുറഞ്ഞത് 4 ലക്ഷം രൂപയെങ്കിലും നൽകണമെന്നും ആവശ്യപ്പെട്ടു.

നാട്ടിലാണെങ്കിലും ഗൾഫിലാണെങ്കിലും മരിച്ചത് മനുഷ്യരാണ്. നാട്ടിൽ തൊഴിലില്ലാത്തതുമൂലം ഗൾഫിൽ എത്തിപ്പെട്ടവരാണവർ. ഇക്കാരണത്താൽ നഷ്ടപരിഹാരത്തിൽ വിവേചനം കാണിക്കുന്നത് കടുത്ത അനീതിയാണ്.

കുടുംബനാഥൻ മരിച്ചതോടെ അനാഥമായ കുടുംബങ്ങളെ ചേർത്തുപിടിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും മാന്യമായ തുക നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.

നാടിന്റെ അഭിവൃദ്ധിയിൽ പ്രവാസികളുടെ പങ്ക് വിസ്മരിക്കാവുന്നതല്ല. വികസനത്തിനു മാത്രമല്ല ഏതു ദുരിതഘട്ടങ്ങളിലും കൈമെയ് മറന്നു സഹായിക്കുന്ന പ്രവാസികൾ മരിച്ചാൽ സഹായിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

Expatriate organizations demand compensation for Indians killed in Gulf due to ovidc

Next TV

Related Stories
കൃത്രിമ ക്രിസ്മസ് ട്രീകൾക്ക് മൂന്നിരട്ടി വില

Dec 17, 2021 02:07 PM

കൃത്രിമ ക്രിസ്മസ് ട്രീകൾക്ക് മൂന്നിരട്ടി വില

കണ്ടെയ്നർ ക്ഷാമം മൂലം അമേരിക്കയിൽനിന്ന് ക്രിസ്മസ് ട്രീ എത്താൻ വൈകിയതോടെ യുഎഇയിൽ കൃത്രിമ...

Read More >>
വൻ വിലക്കുറവ്, രുചിമേളം; ആഘോഷപ്പൂരത്തിന് തുടക്കം, ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ

Dec 16, 2021 11:47 AM

വൻ വിലക്കുറവ്, രുചിമേളം; ആഘോഷപ്പൂരത്തിന് തുടക്കം, ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ

ഭാഗ്യശാലികൾക്ക് ആഡംബര വാഹനങ്ങളും സ്വർണാഭരണങ്ങളും സ്വന്തമാക്കാം. നിസാൻ ഗ്രാൻഡ് നറുക്കെടുപ്പിൽ...

Read More >>
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം; വൻ വിലക്കുറവ്

Dec 14, 2021 03:21 PM

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം; വൻ വിലക്കുറവ്

കാഴ്ചകളും കൗതുകങ്ങളും കൈനിറയെ സമ്മാനങ്ങളുമായി ലോകത്തെ വരവേൽക്കാൻ ദുബായ്...

Read More >>
എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

Dec 12, 2021 07:54 AM

എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

ഗുജറാത്ത്, തെലങ്കാന, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഇതിനകം എക്‌സ്‌പോയിലെ ഇന്ത്യന്‍...

Read More >>
ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

Dec 2, 2021 01:30 PM

ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

വിദേശങ്ങളില്‍ നിന്ന് ഉംറ വീസകളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു സൗദിയില്‍ താമസിക്കാനുള്ള അനുമതി 30 ദിവസം...

Read More >>
സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

Nov 30, 2021 06:09 PM

സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ അ​ന്താ​രാ​ഷ്​​ട്ര ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ ഏ​ക മ​ല​യാ​ളി...

Read More >>
Top Stories