---
title: "ജോലിയിൽ നിന്ന് മുങ്ങിയാൽ പണി പോകും; പിരിച്ചുവിടൽ നടപടി ശരിവെച്ച് റിയാദ് കോടതി"
english_title: "If you leave your job, you will lose your job; Riyadh court upholds dismissal"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353086/if-you-leave-your-job-you-will-lose-your-job-riyadh-court-upholds-dismissal"
published_at: "2026-04-13T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc7f54c6496_Riyadh_court_upholds_dismissal.jpg"
keywords: []
---

# ജോലിയിൽ നിന്ന് മുങ്ങിയാൽ പണി പോകും; പിരിച്ചുവിടൽ നടപടി ശരിവെച്ച് റിയാദ് കോടതി

> **Lead Summary:** റി​യാ​ദ്: ജോലിസ്ഥലത്ത് ഹാജർ രേഖപ്പെടുത്തിയ ശേഷം കൃത്യനിർവഹണം നടത്താതെ മുങ്ങുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള സർക്കാർ തീരുമാനം റിയാദ് അഡ്മിനിസ്ട്രേറ്റീവ് കോടതി ശരിവെച്ചു. ഹാജർ പട്ടികയിൽ ഒപ്പിടുന്നത് മാത്രം ജോലിയായി കണക്കാക്കാനാവില്ലെന്നും, വിശ്വസ്തതയോടെ ചുമതലകൾ നിർവഹിക്കാത്തത് ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നുള്ള വിട്ടുനിൽക്കലായി (ഹുറൂബ്) കാണണമെന്നും കോടതി വ്യക്തമാക്കി.

## Article Content

റി​യാ​ദ്: ജോലിസ്ഥലത്ത് ഹാജർ രേഖപ്പെടുത്തിയ ശേഷം കൃത്യനിർവഹണം നടത്താതെ മുങ്ങുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള സർക്കാർ തീരുമാനം റിയാദ് അഡ്മിനിസ്ട്രേറ്റീവ് കോടതി ശരിവെച്ചു. ഹാജർ പട്ടികയിൽ ഒപ്പിടുന്നത് മാത്രം ജോലിയായി കണക്കാക്കാനാവില്ലെന്നും, വിശ്വസ്തതയോടെ ചുമതലകൾ നിർവഹിക്കാത്തത് ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നുള്ള വിട്ടുനിൽക്കലായി (ഹുറൂബ്) കാണണമെന്നും കോടതി വ്യക്തമാക്കി.

ഒരു സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ട നടപടി നിയമപരമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ഹാജർ പുസ്തകത്തിൽ ഒപ്പിട്ട ശേഷം ഔദ്യോഗിക ചുമതലകൾ നിർവഹിക്കാതെ ഉടൻ തന്നെ ജോലിസ്ഥലത്ത് നിന്ന് പോയ ജീവനക്കാരനെതിരെയായിരുന്നു അധികൃതർ നടപടിയെടുത്തത്. ഇതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജീവനക്കാരൻ കോടതിയെ സമീപിച്ചെങ്കിലും കോടതി പരാതി തള്ളുകയായിരുന്നു.

താ​ൻ ഒ​പ്പി​ട്ടി​രു​ന്ന​തി​നാ​ൽ ജോ​ലി​യി​ൽ നി​ന്ന് വി​ട്ടു​നി​ന്നു എ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​െൻറ വാ​ദം. എ​ന്നാ​ൽ, ഒ​രു മാ​സം മു​ഴു​വ​ൻ ഇ​ത്ത​ര​ത്തി​ൽ ഒ​പ്പി​ട്ട ശേ​ഷം ജോ​ലി ചെ​യ്യാ​തെ മ​ട​ങ്ങി​യ​ത് കോ​ട​തി​യി​ൽ തെ​ളി​ഞ്ഞു. പ​രാ​തി​ക്കാ​ര​ൻ ത​ന്നെ ഈ ​വ​സ്തു​ത സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഔ​ദ്യോ​ഗി​ക ഹാ​ജ​ർ എ​ന്ന​ത് കേ​വ​ലം ഒ​പ്പി​ട​ല​ല്ല, മ​റി​ച്ച് ജോ​ലി പൂ​ർ​ത്തി​യാ​ക്ക​ലാ​ണ് എ​ന്ന ത​ത്വം കോ​ട​തി ഇ​വി​ടെ അ​ടി​വ​ര​യി​ട്ടു. മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യി 15 ദി​വ​സ​മോ, അ​ല്ലെ​ങ്കി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി 30 ദി​വ​സ​മോ ജോ​ലി​യി​ൽ നി​ന്ന് വി​ട്ടു​നി​ന്നാ​ൽ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ടാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണ​കൂ​ട​ത്തി​െൻറ ന​ട​പ​ടി പൂ​ർ​ണ​മാ​യും നി​യ​മ​പ​ര​മാ​ണെ​ന്നും യാ​തൊ​രു പി​ഴ​വും ഇ​തി​ൽ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ട​തി വി​ധി​യി​ൽ പ​റ​യു​ന്നു.

ദി​വാ​ൻ അ​ൽ മ​ദാ​ലിം (പ​രാ​തി പ​രി​ഹാ​ര ബോ​ർ​ഡ്) ത​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ഈ ​വി​ധി​ന്യാ​യ​ത്തി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353086/if-you-leave-your-job-you-will-lose-your-job-riyadh-court-upholds-dismissal)