---
title: "ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ...? സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശം"
english_title: "educational guidelines for bahrain institutions "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353162/educational-guidelines-for-bahrain-institutions"
published_at: "2026-04-13T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcb9451e8d7_online_class.jpg"
keywords: []
---

# ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ...? സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശം

> **Lead Summary:** **ദുബായ്: [ ** ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ എന്നതു സ്കൂളുകൾക്ക് തീരുമാനിക്കാമെന്നു വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശം. നേരിട്ടുള്ള ക്ലാസുകൾ വേണോ, ഓൺലൈൻ ക്ലാസുകൾ മതിയോ എന്നതു രക്ഷിതാക്കളും വിദ്യാർഥികളുമായി ആലോചിച്ചു തീരുമാനിക്കാം.

## Article Content

**ദുബായ്: [ ** ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ എന്നതു സ്കൂളുകൾക്ക് തീരുമാനിക്കാമെന്നു വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശം. നേരിട്ടുള്ള ക്ലാസുകൾ വേണോ, ഓൺലൈൻ ക്ലാസുകൾ മതിയോ എന്നതു രക്ഷിതാക്കളും വിദ്യാർഥികളുമായി ആലോചിച്ചു തീരുമാനിക്കാം.

നേരിട്ടുള്ള ക്ലാസുകളാണ് സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിൽ 19ന് ക്ലാസുകൾ ആരംഭിക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു. നേരിട്ടുള്ള ക്ലാസുകളുടെ കാര്യത്തിൽ സാഹചര്യങ്ങളും‍ സൗകര്യങ്ങളും നോക്കി സ്വകാര്യ സ്കൂളുകൾക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടും ഓൺലൈൻ വഴിയുമുള്ള ഹൈബ്രിഡ് ക്ലാസുകളോ, നേരിട്ടുള്ള ക്ലാസുകൾ മാത്രമോ തിരഞ്ഞെടുക്കാം.എന്നാൽ, കുട്ടികൾക്ക് നേരിട്ടു ലഭിക്കേണ്ട പ്രായോഗിക (പ്രാക്ടിക്കൽ) ക്ലാസുകൾ ലഭിച്ചിരിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. അതേസമയം, ഖത്തറിൽ നേരിട്ടുള്ള ക്ലാസുകൾ ഇന്നലെ തുടങ്ങി. നഴ്സറി മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353162/educational-guidelines-for-bahrain-institutions)