---
title: "സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്; 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ"
english_title: "Saudi expatriates' remittances fall sharply; lowest in 15 months"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353188/saudi-expatriates-remittances-fall-sharply-lowest-in-15-months"
published_at: "2026-04-13T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dccb1e1c7b6_qsq.jpg"
keywords: []
---

# സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്; 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

> **Lead Summary:** റിയാദ്: **[** സൗദി അറേബ്യയിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കൽ നിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഫെബ്രുവരി മാസത്തിലെ കണക്കുകൾ പ്രകാരം, വിദേശികൾ നാട്ടിലേക്ക് അയച്ച തുക 1,255 കോടി റിയാലായി കുറഞ്ഞു. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 

## Article Content

റിയാദ്: **[** സൗദി അറേബ്യയിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കൽ നിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഫെബ്രുവരി മാസത്തിലെ കണക്കുകൾ പ്രകാരം, വിദേശികൾ നാട്ടിലേക്ക് അയച്ച തുക 1,255 കോടി റിയാലായി കുറഞ്ഞു. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 

സൗദി സെൻട്രൽ ബാങ്ക് (സാമ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണിത്. 2025 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് പണമയക്കൽ നിരക്കിൽ രണ്ട് ശതമാനത്തിെൻറ കുറവുണ്ടായി. 2026 ജനുവരി മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയിൽ ഏകദേശം 76.8 കോടി റിയാലിെൻറ കുറവാണ് രേഖപ്പെടുത്തിയത്. ഇത് ഏകദേശം ആറ് ശതമാനം ഇടിവാണ് കാണിക്കുന്നത്.

പ്രവാസികളുടെ പണമയക്കൽ മാത്രമല്ല, സൗദി പൗരന്മാർ വിദേശത്തേക്ക് പണമയക്കുന്നതിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം ഫെബ്രുവരിയിൽ സ്വദേശികളുടെ പണമയക്കൽ 22 ശതമാനം കുറഞ്ഞ് 486 കോടി റിയാലിലെത്തി. ആഗോള സാമ്പത്തിക മാറ്റങ്ങളും പ്രാദേശിക വിപണിയിലെ ചലനങ്ങളും ഈ ഇടിവിന് കാരണമായതായാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353188/saudi-expatriates-remittances-fall-sharply-lowest-in-15-months)