---
title: "ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു"
english_title: "A building under construction in Jumeirah Village Circle, Dubai, caught fire."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353189/a-building-under-construction-in-jumeirah-village-circle-dubai-caught-fire-new"
published_at: "2026-04-13T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dccae2592ee_fire.jpg"
keywords: []
---

# ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു

> **Lead Summary:** **ദുബായ്: ** ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. ദുബായ് സിവിൽ ഡിഫൻസ് സംഘത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ മൂലം വൻ നാശനഷ്ടങ്ങളോ ആളപായമോ ഇല്ലാതെ തീ നിയന്ത്രണവിധേയമാക്കി.

## Article Content

**ദുബായ്: ** ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. ദുബായ് സിവിൽ ഡിഫൻസ് സംഘത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ മൂലം വൻ നാശനഷ്ടങ്ങളോ ആളപായമോ ഇല്ലാതെ തീ നിയന്ത്രണവിധേയമാക്കി.

ഉച്ചകഴിഞ്ഞ് 2:28-ഓടെയാണ് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിൽ തീപിടിത്തം സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നത്. അൽ ബർഷ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം വെറും ആറ് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

നിർമ്മാണത്തിലിരുന്ന 27 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം 5:03-ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തുടർന്ന് ചൂട് കുറയ്ക്കാനുള്ള കൂളിംഗ് നടപടികൾ ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൂളിംഗ് നടപടികൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ പരിശോധനകൾക്കായി സൈറ്റ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353189/a-building-under-construction-in-jumeirah-village-circle-dubai-caught-fire-new)