---
title: "മസ്‌കത്ത്-സലാല വിമാന നിരക്കുകൾ ഏകീകരിച്ചു; പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ"
english_title: "Oman announces new fares for Muscat-Salalah flights"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353296/oman-announces-new-fares-for-muscat-salalah-flights-new"
published_at: "2026-04-14T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddd9d581998_oman_air2.jpg"
keywords: []
---

# മസ്‌കത്ത്-സലാല വിമാന നിരക്കുകൾ ഏകീകരിച്ചു; പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ

> **Lead Summary:** **മസ്‌കത്ത് : [** മസ്‌കത്തിനും സലാലയ്ക്കുമിടയിലുള്ള വിമാന നിരക്കുകള്‍ ഏകീകരിച്ച് ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. 2026ലെ ഖരീഫ് സീസണില്‍ ടിക്കറ്റ് നിരക്കുകള്‍ അമിതമായി വര്‍ധിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ ‘ഫിക്‌സഡ് പ്രൈസിംഗ് മോഡല്‍’ കൊണ്ടുവരുന്നത്.

## Article Content

**മസ്‌കത്ത് : [** മസ്‌കത്തിനും സലാലയ്ക്കുമിടയിലുള്ള വിമാന നിരക്കുകള്‍ ഏകീകരിച്ച് ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. 2026ലെ ഖരീഫ് സീസണില്‍ ടിക്കറ്റ് നിരക്കുകള്‍ അമിതമായി വര്‍ധിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ ‘ഫിക്‌സഡ് പ്രൈസിംഗ് മോഡല്‍’ കൊണ്ടുവരുന്നത്.

ഖരീഫ് സീസണില്‍ ഒമാന്‍ എയറില്‍ മസ്‌കത്ത്-സലാല റിട്ടേണ്‍ ടിക്കറ്റ് നിരക്ക് 54 ഒമാനി റിയാലായിരിക്കും. സീസണ്‍ അല്ലാത്ത സമയങ്ങളില്‍ ഇത് 64 റിയാലായിരിക്കും. അതേസമയം, ഒരു മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 36 റിയാലിനും, രണ്ടാഴ്ച മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് 46 റിയാലിനും ടിക്കറ്റ് ലഭിക്കും. അവസാന നിമിഷം ബുക്ക് ചെയ്യുന്നവര്‍ക്ക് 57 റിയാലായിരിക്കും നിരക്ക്.

ഒമാനി പൗരന്മാര്‍ക്ക് സലാം എയറില്‍ ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ബാഗേജ് ഇല്ലാതെ 9.99 റിയാല്‍ മുതല്‍ ടിക്കറ്റ് ലഭ്യമാകും. ബാഗേജ് ഉള്‍പ്പെടെയാണെങ്കില്‍ നിരക്ക് 18.99 റിയാല്‍ മുതല്‍ തുടങ്ങുന്നു. സാധാരണക്കാര്‍ക്കും സ്വദേശികള്‍ക്കും മിതമായ നിരക്കില്‍ യാത്ര ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353296/oman-announces-new-fares-for-muscat-salalah-flights-new)