---
title: "ഖരീഫ് സീസൺ: മസ്കറ്റ് - സലാല വിമാന നിരക്കുകൾ ഏകീകരിച്ചു; യാത്രക്കാർക്ക് വൻ ആശ്വാസം"
english_title: "Kharif season: Muscat-Salalah flight fares unified; huge relief for passengers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353322/kharif-season-muscat-salalah-flight-fares-unified-huge-relief-for-passengers"
published_at: "2026-04-14T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dde78374af2_awseW.jpg"
keywords: []
---

# ഖരീഫ് സീസൺ: മസ്കറ്റ് - സലാല വിമാന നിരക്കുകൾ ഏകീകരിച്ചു; യാത്രക്കാർക്ക് വൻ ആശ്വാസം

> **Lead Summary:** മസ്കറ്റ്: **[**ഒമാനിലെ സലാലയിലേക്കുള്ള വിനോദസഞ്ചാര സീസണായ ഖരീഫ് കാലത്ത് വിമാന ടിക്കറ്റ് നിരക്കുകൾ അമിതമായി വർധിക്കുന്നത് തടയാൻ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു. ഗതാഗത മന്ത്രാലയവും വിമാനക്കമ്പനികളും ചേർന്നാണ് യാത്രക്കാർക്ക് ആശ്വാസകരമായ ഈ തീരുമാനം എടുത്തത്.

## Article Content

മസ്കറ്റ്: **[**ഒമാനിലെ സലാലയിലേക്കുള്ള വിനോദസഞ്ചാര സീസണായ ഖരീഫ് കാലത്ത് വിമാന ടിക്കറ്റ് നിരക്കുകൾ അമിതമായി വർധിക്കുന്നത് തടയാൻ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു. ഗതാഗത മന്ത്രാലയവും വിമാനക്കമ്പനികളും ചേർന്നാണ് യാത്രക്കാർക്ക് ആശ്വാസകരമായ ഈ തീരുമാനം എടുത്തത്.

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വലിയ ലാഭം ലഭിക്കും. ഒരു മാസം മുമ്പ് ബുക്ക് ചെയ്താൽ 36 റിയാലും, രണ്ടാഴ്ച മുമ്പ് ബുക്ക് ചെയ്താൽ 46 റിയാലുമാണ് നിരക്ക്. അവസാന നിമിഷം ടിക്കറ്റ് എടുക്കുന്നവർക്ക് 57 റിയാലായിരിക്കും.  ഖരീഫ് സീസണിൽ പോയി വരാനുള്ള ടിക്കറ്റിന് 54 റിയാലും മറ്റു സമയങ്ങളിൽ 64 റിയാലുമായിരിക്കും നിരക്ക്.

സ്വദേശികൾക്കായി കുറഞ്ഞ നിരക്കിലുള്ള പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലഗേജ് ഇല്ലാതെ 9.99 റിയാൽ മുതലും ലഗേജ് സഹിതം 18.99 റിയാൽ മുതലും ടിക്കറ്റുകൾ ലഭ്യമാകും. ഇന്ധനവിലയും മറ്റും വർധിക്കുന്നുണ്ടെങ്കിലും പൗരന്മാർക്കും വിനോദസഞ്ചാരികൾക്കും കുറഞ്ഞ ചെലവിൽ യാത്ര ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353322/kharif-season-muscat-salalah-flight-fares-unified-huge-relief-for-passengers)