---
title: "അൽഖൂസിലെ വെയർഹൗസിൽ തീപ്പിടിത്തം; സിവിൽ ഡിഫൻസ് ഇടപെടലിൽ വൻ ദുരന്തം ഒഴിവായി"
english_title: "Fire breaks out at warehouse in Alqus; Civil Defense intervention averts major disaster"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353433/fire-breaks-out-at-warehouse-in-alqus-civil-defense-intervention-averts-major-disaster"
published_at: "2026-04-15T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df16d57a1f7_Civil_Defense_intervention_averts_major_disaster.jpg"
keywords: []
---

# അൽഖൂസിലെ വെയർഹൗസിൽ തീപ്പിടിത്തം; സിവിൽ ഡിഫൻസ് ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

> **Lead Summary:** ദുബൈ: ദുബായ് അൽഖൂസിലെ വെയർഹൗസിലുണ്ടായ തീപ്പിടിത്തം സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. ചൊവ്വാഴ്ച പുലർച്ചെ 3:45-ഓടെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഒരു ജിംനേഷ്യത്തിന്റെ ഭാഗമായ വെയർഹൗസിനാണ് തീപിടിച്ചത്.

## Article Content

ദുബൈ: ദുബായ് അൽഖൂസിലെ വെയർഹൗസിലുണ്ടായ തീപ്പിടിത്തം സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. ചൊവ്വാഴ്ച പുലർച്ചെ 3:45-ഓടെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഒരു ജിംനേഷ്യത്തിന്റെ ഭാഗമായ വെയർഹൗസിനാണ് തീപിടിച്ചത്.

വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം അധികൃതർ ആരംഭിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പും പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353433/fire-breaks-out-at-warehouse-in-alqus-civil-defense-intervention-averts-major-disaster)