---
title: "ഒമാനിൽ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം"
english_title: "Car accident in Oman Tragic end for expatriate Malayali"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353633/car-accident-in-oman-tragic-end-for-expatriate-malayali"
published_at: "2026-04-16T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0a3eb1d71e_death_oman.jpg"
keywords: []
---

# ഒമാനിൽ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **മസ്‌കത്ത്: ** ഒമാനിലെ ഖദ്‌റയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം തഴുതല കൊട്ടിയം കാവുവിള ബിസ്മില്ല മന്‍സിലില്‍ ത്വാഹ അലിയാര്‍ കുഞ്ഞ് ആണ് മരിച്ചത്.

## Article Content

**മസ്‌കത്ത്: ** ഒമാനിലെ ഖദ്‌റയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം തഴുതല കൊട്ടിയം കാവുവിള ബിസ്മില്ല മന്‍സിലില്‍ ത്വാഹ അലിയാര്‍ കുഞ്ഞ് ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഖദ്‌റയില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ത്വാഹ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഖദ്‌റയില്‍ വര്‍ഷങ്ങളായി അല്‍സഫ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം ചെറുകിട കച്ചവടം നടത്തിവന്നിരുന്ന ത്വാഹ അവിടുത്തെ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു.

ഭാര്യ: സീനത്ത്. മകന്‍: ആഷിഖ് (ഖാബൂറയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍). മകള്‍: ഫാത്തിമ (യു എസില്‍ ഡെന്റല്‍ ഡോക്ടര്‍). മരുമകന്‍: ഷിബിലി. ഖൗല ഹോസ്പിറ്റലില്‍ നിന്ന് എംബാം ചെയ്ത മൃതദേഹം വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353633/car-accident-in-oman-tragic-end-for-expatriate-malayali)