https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

പെർമിറ്റില്ലാതെ ഹജ്ജിന് മുതിർന്നാൽ കനത്ത പിഴ; നിയമലംഘകർക്ക് 20,000 റിയാൽ പിഴയും നാടുകടത്തലും

പെർമിറ്റില്ലാതെ ഹജ്ജിന് മുതിർന്നാൽ കനത്ത പിഴ; നിയമലംഘകർക്ക് 20,000 റിയാൽ പിഴയും നാടുകടത്തലും
2026-04-17T09:45:00 | By Anusree vc

മക്ക: (gcc.truevisionnews.com) വരാനിരിക്കുന്ന ഹജ്ജ് സീസൺ സുരക്ഷിതവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി, ഔദ്യോഗിക പെർമിറ്റില്ലാതെ തീർത്ഥാടനത്തിന് മുതിരുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. നിയമലംഘകർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തും. നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും നിശ്ചിത കാലയളവിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ദുൽഖഅദ് ഒന്ന് (ഏപ്രിൽ 18) മുതൽ ദുൽഹിജ്ജ 14 (മെയ് 31) വരെയുള്ള കാലയളവിൽ വിവിധതരം വിസിറ്റ് വിസകളിൽ രാജ്യത്തെത്തിയവർക്ക് മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിനും തങ്ങുന്നതിനും കർശന വിലക്കുണ്ട്.

ഉംറ വിസയിൽ എത്തിയവർക്ക് രാജ്യത്ത് തുടരാവുന്ന അവസാന തീയതി ഏപ്രിൽ 18 ആണ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കെതിരെയും ശക്തമായ നടപടികളുണ്ടാകും.

ഹജ്ജ് പെർമിറ്റില്ലാത്തവരെ സഹായിക്കുന്നവർക്കും സ്പോൺസർമാർക്കും കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇത്തരക്കാർക്ക് ഒരു ലക്ഷം റിയാൽ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. നിയമലംഘകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴത്തുക വർദ്ധിക്കും. പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്നവർക്കും അവർക്ക് ഹോട്ടലുകളിലോ സ്വകാര്യ വസതികളിലോ താമസസൗകര്യം ഒരുക്കുന്നവർക്കും ഇതേ തുക പിഴ ലഭിക്കും. കൂടാതെ, നിയമലംഘനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതിയിൽ ആവശ്യപ്പെടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

നിയമലംഘനം നടത്തുന്ന പ്രവാസികളെയും വിസാ കാലാവധി കഴിഞ്ഞവരെയും ഉടൻ നാടുകടത്തുകയും 10 വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്യും. ശിക്ഷാനടപടികൾ നേരിടുന്നവർക്ക് ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട കമ്മിറ്റിക്ക് പരാതി നൽകാവുന്നതാണ്. ഇതിൽ തൃപ്തരല്ലെങ്കിൽ 60 ദിവസത്തിനുള്ളിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകാനും അവസരമുണ്ട്.

തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയിട്ടുള്ള ഈ ചട്ടങ്ങൾ സ്വദേശികളും പ്രവാസികളും പൂർണ്ണമായും പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക മേഖലയിലുള്ളവർ 911 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Content Highlight: Heavy fines for performing Hajj without a permit; Violators face a fine of 20,000 riyals and deportation

Next TV

adimage
Related Stories
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 03:42 PM

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സുലൈമാനിയയിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലമ്പൂർ ചുങ്കത്തറ സ്വദേശി ചെമ്മല ഷൗകത്ത് (58)...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 02:26 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി പള്ളിയാളി ദിൽഷാദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 22 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു...

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Jul 23, 2026 02:00 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സൗദി ജുബൈലിൽ പാലക്കാട് അകത്തേത്തറ സ്വദേശി ഗിരീഷ് ചന്ദ്രദാസ് (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

Jul 23, 2026 11:26 AM

ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

ചെങ്കടലിൽ സൗദി അറേബ്യയുടെ എൻസെലിയ കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. കപ്പലിൽ തീപിടിത്തം. ജീവനക്കാർ സുരക്ഷിതർ. ആഗോള എണ്ണ വില...

Read More >>
പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

Jul 23, 2026 07:16 AM

പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിക്ക് കഴിഞ്ഞ വർഷം 1,42,500 പരാതികൾ. സേവന നിലവാരക്കുറവ്, പവർകട്ട്, ഉയർന്ന വൈദ്യുതി ബിൽ എന്നിവയാണ് പ്രധാന...

Read More >>
കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

Jul 22, 2026 03:52 PM

കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

കുവൈത്ത് സിറ്റി ബ്നെയ്ദ് അൽ ഖാറിൽ വീട്ടിൽ വ്യാജമദ്യം നിർമ്മിച്ച് 10 ദിനാറിന് വിറ്റ ഏഷ്യൻ വംശജൻ പിടിയിൽ. വാഹനത്തിൽ നിന്ന് 48 കുപ്പി മദ്യം...

Read More >>
Top Stories










adimage
News Roundup






adimage adimage
Entertainment News





adimage