---
title: "ജീവകാരുണ്യ പ്രവർത്തനവുമായി പ്രവാസി വെൽഫെയർ; മസ്‌കത്തിൽ  ഇന്ന്  രക്തദാന ക്യാമ്പ്  "
english_title: "Blood donation camp to be organized in Muscat on Saturday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353993/blood-donation-camp-to-be-organized-in-muscat-on-saturday"
published_at: "2026-04-18T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e31c978d85e_bld.jpg"
keywords: []
---

# ജീവകാരുണ്യ പ്രവർത്തനവുമായി പ്രവാസി വെൽഫെയർ; മസ്‌കത്തിൽ  ഇന്ന്  രക്തദാന ക്യാമ്പ്  

> **Lead Summary:** **മസ്കത്ത്: ** ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസി വെൽഫെയർ ബൗഷർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബൗഷർ റോയൽ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ വെച്ചാണ് ക്യാമ്പ് നടക്കുക. രാവിലെ 8.30 മുതൽ 12.30 വരെയാണ് ക്യാമ്പ്. രക്തദാനം നൽകാൻ ആഗ്രഹിക്കുന്നവർ ക്യാമ്പിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

## Article Content

**മസ്കത്ത്: ** ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസി വെൽഫെയർ ബൗഷർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബൗഷർ റോയൽ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ വെച്ചാണ് ക്യാമ്പ് നടക്കുക. രാവിലെ 8.30 മുതൽ 12.30 വരെയാണ് ക്യാമ്പ്. രക്തദാനം നൽകാൻ ആഗ്രഹിക്കുന്നവർ ക്യാമ്പിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

രക്തം നൽകാൻ താല്പര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾ അറിയേണ്ടവർക്കും ക്യാമ്പിൽ നേരിട്ടെത്തി പങ്കുചേരാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. പ്രവാസികൾക്കിടയിൽ രക്തദാനത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ബ്ലഡ് ബാങ്കുകളിൽ രക്തലഭ്യത ഉറപ്പുവരുത്തുന്നതിനുമായാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353993/blood-donation-camp-to-be-organized-in-muscat-on-saturday)