---
title: "നാലരപ്പതിറ്റാണ്ടിന്റെ പ്രവാസത്തിനൊടുവിൽ കിളിമാനൂർ സ്വദേശി സൗദിയിൽ അന്തരിച്ചു"
english_title: "Kilimanoor native passes away in Saudi Arabia after four and a half years in exile"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/354042/kilimanoor-native-passes-away-in-saudi-arabia-after-four-and-a-half-years-in-exile"
published_at: "2026-04-18T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e344cfec12c_SDEFS.jpg"
keywords: []
---

# നാലരപ്പതിറ്റാണ്ടിന്റെ പ്രവാസത്തിനൊടുവിൽ കിളിമാനൂർ സ്വദേശി സൗദിയിൽ അന്തരിച്ചു

> **Lead Summary:** റിയാദ്: **[**ജീവിതത്തിന്റെ പകുതിയിലേറെ കാലം പ്രവാസലോകത്ത് ചെലവഴിച്ച മലയാളി സൗദി അറേബ്യയിൽ അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽ സലാം ആണ് ഹാഇലിൽ നിര്യാതനായത്.

## Article Content

റിയാദ്: **[**ജീവിതത്തിന്റെ പകുതിയിലേറെ കാലം പ്രവാസലോകത്ത് ചെലവഴിച്ച മലയാളി സൗദി അറേബ്യയിൽ അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽ സലാം ആണ് ഹാഇലിൽ നിര്യാതനായത്.

നാലര പതിറ്റാണ്ടിലേറെയായി സൗദിയിൽ പ്രവാസിയായിരുന്ന അദ്ദേഹത്തിന് അടുത്തിടെ സ്ട്രോക്ക് ബാധിച്ചിരുന്നു. തുടർന്ന് ഹാഇലിലെ കിങ് ഖാലിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തന്റെ കർമ്മഭൂമിയായ സൗദിയിലെ മണ്ണിൽ തന്നെ അദ്ദേഹം അന്ത്യവിശ്രമം .

46 വർഷങ്ങൾക്ക് മുമ്പ് പ്രവാസത്തിലെത്തിയ അബ്ദുൽ സലാം, ഇതിൽ 40 വർഷത്തിലേറെ കാലവും ഹാഇലിലെ സനാഇയ്യയിൽ സ്വന്തമായി വെൽഡിങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. തന്റെ അധ്വാനവും വിയർപ്പും ഒഴുക്കിയ മണ്ണിൽ തന്നെ അന്ത്യം സംഭവിക്കണമെന്ന വിധി നിയോഗം പോലെ, ഹാഇലിലെ സദിയാൻ മഖ്ബറയിൽ അദ്ദേഹത്തിന് നിത്യനിദ്രയൊരുങ്ങി. സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

പതിറ്റാണ്ടുകളായി തങ്ങൾക്കൊപ്പം പ്രവാസജീവിതം പങ്കിട്ട പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാൻ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരുമടക്കം നിരവധി പേരാണ് ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചത്. ഫവിലാബീവിയാണ് പരേതന്റെ ഭാര്യ. സഫീർ, സഫ്ന എന്നിവർ മക്കളും അംജദ് ഖാൻ, അമീന എന്നിവർ മരുമക്കളുമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/354042/kilimanoor-native-passes-away-in-saudi-arabia-after-four-and-a-half-years-in-exile)