---
title: "കോഴിക്കോട് സ്വദേശി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു"
english_title: "Kozhikode native dies after being stabbed in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/354107/kozhikode-native-dies-after-being-stabbed-in-dubai"
published_at: "2026-04-18T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e390d73e2f0_crime_dubai.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു

> **Lead Summary:** **ദുബൈ: [**[ ]മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട്​ ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ ആണ് മരിച്ചത്. ദുബൈ അൽഖൂസിലെ അൽമനാർ സെന്‍ററിന്​ പിറകിലായുള്ള താമസ കെട്ടിടത്തിലാണ്​ സംഭവം​. മുറിയിലെ മറ്റ്​ സുഹൃത്തുക്കളുടെ വാക്കു തർക്കം പരിഹരിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നുവെന്നാണ്​​​ പ്രാഥമിക വിവരം.

## Article Content

**ദുബൈ: [**[ ]മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട്​ ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ ആണ് മരിച്ചത്. ദുബൈ അൽഖൂസിലെ അൽമനാർ സെന്‍ററിന്​ പിറകിലായുള്ള താമസ കെട്ടിടത്തിലാണ്​ സംഭവം​. മുറിയിലെ മറ്റ്​ സുഹൃത്തുക്കളുടെ വാക്കു തർക്കം പരിഹരിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നുവെന്നാണ്​​​ പ്രാഥമിക വിവരം.

കഴുത്തിന്​ ഗുരുതരമായി പരിക്കേറ്റ ജസീലിനെ ​ദുബൈ പൊലീസ്​ റാശിദ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ​കേസിലെ പ്രതിയും മലയാളിയാണ്​. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്​ തർക്കത്തിലേക്ക്​ വഴിവെച്ചത്​. ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യം ചെയ്തതോടെ ആക്രമിക്കപ്പെടുകയായിരുന്നു.

ഈ സമയം പുറത്തുനിന്ന്​ ഭക്ഷണം കഴിച്ചെത്തിയ ജസീൽ തർക്കം പരിഹരിക്കാനായി സംസാരിക്കുന്നതിനിടെ മദ്യപാനി കഴുത്തിന്​ കത്തികൊണ്ട്​ കു​ത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പൊലീസ്​ എത്തിയാണ്​ പ്രതിയെ കീഴടക്കിയത്​. മൃതദേഹം ദുബൈ റാശിദ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/354107/kozhikode-native-dies-after-being-stabbed-in-dubai)