---
title: "പിടികിട്ടാപ്പുള്ളി വലയിൽ; അന്താരാഷ്ട്ര കുറ്റവാളി ദുബായിൽ പിടിയിൽ"
english_title: "International criminal arrested in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/354248/international-criminal-arrested-in-dubai"
published_at: "2026-04-19T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4bd2fd4365_International_criminal_arrested_in_Dubai.jpg"
keywords: []
---

# പിടികിട്ടാപ്പുള്ളി വലയിൽ; അന്താരാഷ്ട്ര കുറ്റവാളി ദുബായിൽ പിടിയിൽ

> **Lead Summary:** ദുബായ്: അന്താരാഷ്ട്ര തലത്തിൽ അനേഷിക്കുന്ന അയർലൻഡ് സ്വദേശിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം രാജ്യത്തെ ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാണ് ഇയാൾ പിടിയിലായത്. ദുബായ് പോലീസും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് അന്താരാഷ്ട്ര കുറ്റവാളിയെ വലയിലാക്കിയത്. ആഗോള കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്.

## Article Content

ദുബായ്: അന്താരാഷ്ട്ര തലത്തിൽ അനേഷിക്കുന്ന അയർലൻഡ് സ്വദേശിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം രാജ്യത്തെ ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാണ് ഇയാൾ പിടിയിലായത്. ദുബായ് പോലീസും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് അന്താരാഷ്ട്ര കുറ്റവാളിയെ വലയിലാക്കിയത്. ആഗോള കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്.

അയർലൻഡ് അധികാരികളിൽനിന്ന് ലഭിച്ച ന്യായപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതിക്കെതിരായ കുറ്റങ്ങളും ക്രിമിനൽ സംഘത്തിലെ പങ്കും സംബന്ധിച്ച വിവരങ്ങൾ അതിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് ദുബായ് പൊലീസ് പ്രോസിക്യൂഷൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും നിയമനടപടി ആരംഭിക്കുകയും ചെയ്തു. 15-ന് വാറണ്ട് പുറപ്പെടുവിച്ച്‌ 48 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

സംഭവം ദുബായിലെയും യുഎഇയിലെയും സുരക്ഷാ ഏജൻസികളുടെ കാര്യക്ഷമതയും സാങ്കേതിക ശേഷിയും വീണ്ടും തെളിയിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, അതിർത്തി കവിയുന്ന കുറ്റകൃത്യങ്ങൾക്കെതിരെ അന്തർദേശീയ തലത്തിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ യുഎഇ പ്രതിബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/354248/international-criminal-arrested-in-dubai)