---
title: "ഓഫീസ് ജോലി മടുത്തോ? ദുബൈയില്‍ 'വര്‍ക്ക് ഫ്രം പാര്‍ക്ക്'; പൊതു പാര്‍ക്കുകള്‍ ഓഫിസ് പോലെ ഉപയോഗിക്കാം"
english_title: " Work from Park  in Dubai Public parks can be used as offices"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/354333/work-from-park-in-dubai-public-parks-can-be-used-as-offices"
published_at: "2026-04-20T10:46:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5b703b327d_work_from_park.jpg"
keywords: []
---

# ഓഫീസ് ജോലി മടുത്തോ? ദുബൈയില്‍ 'വര്‍ക്ക് ഫ്രം പാര്‍ക്ക്'; പൊതു പാര്‍ക്കുകള്‍ ഓഫിസ് പോലെ ഉപയോഗിക്കാം

> **Lead Summary:** > ദുബായ്: "വർക്ക് ഫ്രം ഹോട്ടൽ" എന്ന പുതിയ രീതിക്ക് ശേഷം "വർക്ക് ഫ്രം പാർക്കു"മായി ദുബായ് മുൻസിപ്പാലിറ്റി. ജീവിതനിലവാരം ഉയർത്തുന്നതിന് ഊർജ്ജസ്വലവും ആകർഷകവും നിലവാരമുള്ളതുമായ ലക്ഷ്യസ്ഥാനങ്ങളായി പാർക്കുകളെ സ്ഥാപിക്കുന്നതിലൂടെ, മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.

## Article Content

> ദുബായ്: "വർക്ക് ഫ്രം ഹോട്ടൽ" എന്ന പുതിയ രീതിക്ക് ശേഷം "വർക്ക് ഫ്രം പാർക്കു"മായി ദുബായ് മുൻസിപ്പാലിറ്റി. ജീവിതനിലവാരം ഉയർത്തുന്നതിന് ഊർജ്ജസ്വലവും ആകർഷകവും നിലവാരമുള്ളതുമായ ലക്ഷ്യസ്ഥാനങ്ങളായി പാർക്കുകളെ സ്ഥാപിക്കുന്നതിലൂടെ, മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.

ദുബായിയുടെ തൊഴിൽ ചരിത്രത്തിലെ നിർണായകമായ ചുവടുവയ്‌പ്പാണിതെന്ന് അധികൃതർ അറിയിച്ചു. ഈ സംരഭത്തിൻ്റെ ആദ്യഘട്ടമായി മെയ് മാസത്തോടെ അൽ ബർഷ പോണ്ട് പാർക്ക് വർക്ക് ഫ്രം പാർക്കിനായി സജ്ജീകരിക്കും. സുസ്ഥിര നിലവാരത്തിൽ രൂപകൽപ്പന ചെയ്‌തതും പരിസ്ഥിതിയുമായി സംയോജിപ്പിച്ചതുമായ മോഡുലാർ വർക്ക്‌സ്‌പെയ്‌സുകൾ പാർക്കിൽ ഉൾപ്പെടുത്തും.

എമിറേറ്റിലുടനീളം ഈ ആശയം വ്യാപിപ്പിക്കുമെന്നും ഈ വർഷം തന്നെ മുഴുവനും പാർക്കുകളിലും ജോലിക്കായി കൂടുതൽ സ്ഥലങ്ങൾ അവതരിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. വർക്ക് ഫ്രം പാർക്ക് സംരംഭത്തിലൂടെ, പാർക്കുകളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന ഒരു നൂതന നഗര മാതൃക അവതരിപ്പിക്കപ്പെടുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ദുബായ് ഇക്കണോമിക് അജണ്ട ഡി33-ന് അനുസൃതമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പാർക്കുകളെ ജോലിസ്ഥലങ്ങൾക്കായി വികസിപ്പിക്കുന്നതിന് ഗ്രൂപ്പ് അമാന, ലെറ്റ്‌സ്‌വർക്ക് എൽഎൽസി എന്നിവയുമായി ദുബായ് മുനിസിപ്പാലിറ്റി രണ്ട് സഹകരണ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/354333/work-from-park-in-dubai-public-parks-can-be-used-as-offices)