https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഹജ്ജ് സേവനങ്ങൾ ഇനി സ്മാർട്ട്; തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജു​ക​ൾ നേ​രി​ട്ട് താ​മ​സ​സ്ഥ​ല​ത്തെ​ത്തും

ഹജ്ജ് സേവനങ്ങൾ ഇനി സ്മാർട്ട്; തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജു​ക​ൾ നേ​രി​ട്ട് താ​മ​സ​സ്ഥ​ല​ത്തെ​ത്തും
2026-04-20T14:22:00 | By Susmitha Surendran

ജി​ദ്ദ: (https://gcc.truevisionnews.com/) തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​ത-​ലോ​ജി​സ്​​റ്റി​ക്സ് രം​ഗ​ത്ത് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും നി​ർ​മി​ത​ബു​ദ്ധി​യും വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​യി സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക്സ് മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ് ബി​ൻ നാ​സ​ർ അ​ൽ​ജാ​സ​ർ അ​റി​യി​ച്ചു.

‘മ​ക്ക റൂ​ട്ട്’ സം​രം​ഭ​ത്തി​ന് കീ​ഴി​ൽ ജി​ദ്ദ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ആ​ദ്യ തീ​ർ​ഥാ​ട​ക സം​ഘ​ത്തെ സ്വീ​ക​രി​ക്ക​വെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​നു​ഭ​വം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് മ​ന്ത്രാ​ല​യം പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്. വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള മി​ക​ച്ച ഏ​കോ​പ​നം ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളി​ൽ വ​ലി​യ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കി.

തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി ഇ​ത്ത​വ​ണ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത് അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട് ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ളാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​മ്പോ​ഴേ​ക്കും അ​വ​രു​ടെ ല​ഗേ​ജു​ക​ൾ അ​വി​ടെ നേ​രി​ട്ട് എ​ത്തി​ച്ചേ​രു​ന്നു​വെ​ന്ന് ഈ ​സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​വ​ർ​ഷ​ത്തെ ‘മ​ക്ക റൂ​ട്ട്’ പ​ദ്ധ​തി പ്ര​കാ​രം ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ആ​ദ്യ വി​മാ​നം ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നു​ള്ള​താ​യി​രു​ന്നു. ഇ​തി​ന് മു​ന്നോ​ടി​യാ​യി ശ​നി​യാ​ഴ്ച മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ർ​ക്കി, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രും എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്. മി​ക​ച്ച യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളി​ലൂ​ടെ​യും സു​ര​ക്ഷി​ത​മാ​യ ലോ​ജി​സ്റ്റി​ക്സ് സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും തീ​ർ​ഥാ​ട​ക​ർ​ക്ക് ത​ട​സ്സ​മി​ല്ലാ​ത്ത ഹ​ജ്ജ് അ​നു​ഭ​വം ന​ൽ​കാ​നാ​ണ് സൗ​ദി അ​റേ​ബ്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.




Content Highlight: Pilgrims' luggage will be delivered directly to their accommodation

Next TV

adimage
Related Stories
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 03:42 PM

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സുലൈമാനിയയിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലമ്പൂർ ചുങ്കത്തറ സ്വദേശി ചെമ്മല ഷൗകത്ത് (58)...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 02:26 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി പള്ളിയാളി ദിൽഷാദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 22 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു...

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Jul 23, 2026 02:00 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സൗദി ജുബൈലിൽ പാലക്കാട് അകത്തേത്തറ സ്വദേശി ഗിരീഷ് ചന്ദ്രദാസ് (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

Jul 23, 2026 11:26 AM

ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

ചെങ്കടലിൽ സൗദി അറേബ്യയുടെ എൻസെലിയ കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. കപ്പലിൽ തീപിടിത്തം. ജീവനക്കാർ സുരക്ഷിതർ. ആഗോള എണ്ണ വില...

Read More >>
പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

Jul 23, 2026 07:16 AM

പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിക്ക് കഴിഞ്ഞ വർഷം 1,42,500 പരാതികൾ. സേവന നിലവാരക്കുറവ്, പവർകട്ട്, ഉയർന്ന വൈദ്യുതി ബിൽ എന്നിവയാണ് പ്രധാന...

Read More >>
കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

Jul 22, 2026 03:52 PM

കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

കുവൈത്ത് സിറ്റി ബ്നെയ്ദ് അൽ ഖാറിൽ വീട്ടിൽ വ്യാജമദ്യം നിർമ്മിച്ച് 10 ദിനാറിന് വിറ്റ ഏഷ്യൻ വംശജൻ പിടിയിൽ. വാഹനത്തിൽ നിന്ന് 48 കുപ്പി മദ്യം...

Read More >>
Top Stories










adimage
News Roundup






adimage adimage
Entertainment News





adimage