മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന ഹബീബ് (40) ബഹ്റൈനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ്.
ഷദ ഹബീബ്, ദിയ ഹബീബ്, ദിഫ ഹബീബ്, ദിന ഹബീബ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ അജീഷ്, റജീഷ്. ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംസിസി ബഹ്‌റൈൻ മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോക്ടർ എം കെ മുനീർ, പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവരും കെഎംസിസി ബഹ്‌റൈൻ സംസ്ഥാന, ജില്ലാ, ഏരിയ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളും ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക, മത രംഗങ്ങളിലെ നേതാക്കളും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Content Highlight: KMCC Bahrain President Habib Rahman's wife passes away in Bahrain





























.jpeg)





