---
title: "ഒമാനിൽ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു "
english_title: "Chemical tanker truck overturns in Oman driver dies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/354452/chemical-tanker-truck-overturns-in-oman-driver-dies"
published_at: "2026-04-20T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e608b6ab1d6_accident_oman.jpg"
keywords: []
---

# ഒമാനിൽ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു 

> **Lead Summary:** **ബുറൈമി: **ഒമാനിലെ ബുറൈമി ഗവർണറേറ്റിൽ അപകടകരമായ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർ മരിച്ചു. അപകടത്തെ തുടർന്ന് ടാങ്കറിലുണ്ടായിരുന്ന രാസവസ്തുക്കൾ റോഡിൽ ഒഴുകിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.

## Article Content

**ബുറൈമി: **ഒമാനിലെ ബുറൈമി ഗവർണറേറ്റിൽ അപകടകരമായ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർ മരിച്ചു. അപകടത്തെ തുടർന്ന് ടാങ്കറിലുണ്ടായിരുന്ന രാസവസ്തുക്കൾ റോഡിൽ ഒഴുകിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.

ബുറൈമി പ്രവിശ്യയിൽ വെച്ചാണ് ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ പ്രത്യേക അഗ്നിശമന-രക്ഷാസേന വിഭാഗം സ്ഥലത്തെത്തി. ടാങ്കറിൽ നിന്ന് രാസവസ്തുക്കൾ ചോരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളയുകയും ചോർച്ച നിയന്ത്രിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുകയും ചെയ്തു.

അപകടത്തിൽ ടാങ്കർ ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. രാസവസ്തുക്കൾ പുറത്തേക്ക് ഒഴുകിയെങ്കിലും അതിവേഗത്തിലുള്ള ഇടപെടലിലൂടെ വൻ പരിസ്ഥിതി ആഘാതമോ തീപിടുത്തമോ ഒഴിവാക്കാൻ സാധിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പ്രദേശം സുരക്ഷിതമാണെന്ന് അധികൃതർ പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/354452/chemical-tanker-truck-overturns-in-oman-driver-dies)