റിയാദ്: (gcc.truevisionnews.com) സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് അന്തരിച്ചു. കോഴിക്കോട് തിരുവാങ്ങൂർ സ്വദേശി ചീക്കാനം ചേരി അബ്ദുൾ ആരിഫ് (61) ആണ് മരിച്ചത്. ബത്ഹയിലെ താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തിന് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷയായ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റെഡ് ക്രസന്റ് അധികൃതർ പരിശോധന നടത്തി ശേഷം മരണം സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: ഷാജി.മക്കൾ: ആയിഷ, മർഫി റഹ്മാ ഷിയാന, ഫാത്തിമ ഷബ്‌നം (ഇരുവരും ഖത്തർ).
ബന്ധുക്കളുടെ സമ്മതപ്രകാരം മൃതദേഹം റിയാദിൽ കബറടക്കും. നിയമനടപടികൾ പൂർത്തീകരിക്കുന്നതിനും മരണാനന്തര സഹായങ്ങൾക്കും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് രംഗത്തുണ്ട്. വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ വെൽഫെയർ ഭാരവാഹികളായ ഹാഷിം തോട്ടത്തിൽ, നസീർ കണ്ണീരി, ഫസൽ, കോഴിക്കോട് ജില്ലാ കെഎംസിസി ട്രഷറർ റാഷിദ് ദയ എന്നിവർ ആവശ്യമായ കാര്യങ്ങൾ ഏകോപിപ്പിക്കാൻ രംഗത്തുണ്ട്.
Content Highlight: Kozhikode native dies of heart attack in Saudi Arabia





























.jpeg)





