---
title: "ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി"
english_title: "Abu Dhabi introduces parking fees in Musaffah to reduce traffic congestion"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/354569/abu-dhabi-introduces-parking-fees-in-musaffah-to-reduce-traffic-congestion"
published_at: "2026-04-21T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e71e15d8fc0_Abu_Dhabi_introduces_parking_fees_in_Musaffah_to_reduce_traffic_congestion.jpg"
keywords: []
---

# ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

> **Lead Summary:** അബുദാബി: അബുദാബി മുസഫയിലെ അഞ്ച് സെക്ടറുകളിൽ കൂടി പെയ്ഡ് പാർക്കിങ് സംവിധാനം നിലവിൽ വന്നു. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എം-7, എം-8, എം-9, എം-14, എം-15 എന്നീ സെക്ടറുകളിലാണ് പുതുതായി പാർക്കിങ് ഫീസ് ഏർപ്പെടുത്തിയത്. പുതിയ മാറ്റത്തോടൊപ്പം ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിംഗ് ഇടങ്ങളും ഈ മേഖലകളിൽ സജ്ജമാക്കിയിട്ടുണ്ട്..

## Article Content

അബുദാബി: അബുദാബി മുസഫയിലെ അഞ്ച് സെക്ടറുകളിൽ കൂടി പെയ്ഡ് പാർക്കിങ് സംവിധാനം നിലവിൽ വന്നു. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എം-7, എം-8, എം-9, എം-14, എം-15 എന്നീ സെക്ടറുകളിലാണ് പുതുതായി പാർക്കിങ് ഫീസ് ഏർപ്പെടുത്തിയത്. പുതിയ മാറ്റത്തോടൊപ്പം ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിംഗ് ഇടങ്ങളും ഈ മേഖലകളിൽ സജ്ജമാക്കിയിട്ടുണ്ട്..

മണിക്കൂറിന് രണ്ട് ദിര്‍ഹമാണ് നിരക്ക്. ദര്‍ബ്, ടാം എന്നീ ആപ്പുകള്‍ വഴിയോ, എസ്എംഎസ് വഴിയോ, പാർക്കിങ് മെഷീനുകള്‍ വഴിയോ ഫീസ് അടക്കാന്‍ കഴിയും. മുസഫയിലെ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാനും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാനുമാണ് പുതിയ നീക്കം. തിരക്കേറിയ വാണിജ്യ-വ്യാവസായിക മേഖലകളില്‍ വാഹനങ്ങള്‍ ക്രമരഹിതമായി പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാനും സന്ദര്‍ശകര്‍ക്കും ബിസിനസുകാര്‍ക്കും പാർക്കിങ് എളുപ്പമാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/354569/abu-dhabi-introduces-parking-fees-in-musaffah-to-reduce-traffic-congestion)