https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

സൗദിയിൽ വാഹനാപകടം; ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി മരിച്ചു

സൗദിയിൽ വാഹനാപകടം; ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി മരിച്ചു
2026-04-22T11:16:00 | By VIPIN P V

അൽ ഖോബാർ: (gcc.truevisionnews.com) അസീസിയയിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ പ്രവാസി വ്യവസായി സജു വർഗീസ് (60) അന്തരിച്ചു. എറണാകുളം സൗത്ത് പറവൂർ സ്വദേശിയായ പനച്ചിക്കൽ സജു വർഗീസ് ഇന്ന് പുലർച്ചെ നാട്ടിലെ ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ദമാമിൽ ബിസിനസ് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം മികച്ചൊരു ഗായകനും സംഘാടകനുമായിരുന്നു.

കഴിഞ്ഞ ജനുവരി 23-ന് സംഭവിച്ച അപകടത്തിലാണ് സജു വർഗീസിന് ഗുരുതരമായി പരുക്കേറ്റത്. അസീസിയയിൽ നിന്ന് ദമാമിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സജു വർഗീസിന്റെ ജീവൻ ദമാം അൽ മന ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തിയത്.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസ് മാർഗം നാട്ടിലെത്തിച്ച് കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പ്രവാസലോകത്തെ കലാ-സാംസ്കാരിക കൂട്ടായ്മകളിൽ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയായിരുന്നു സജു. വേൾഡ് മലയാളി കൗൺസിൽ, സംഗമം തുടങ്ങിയ സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു. കുടുംബസമേതം ദമാമിലായിരുന്നു താമസം.

പരേതയായ ഏലിയാമ്മ വർഗീസിന്റെയും വർഗീസ് പി.ജെ.യുടെയും മകനാണ്. ഭാര്യ: ഷീജ സജു. മക്കൾ: റിച്ചാർഡ്, റൊണാൾഡ്, റയ്മണ്ട്. സഹോദരങ്ങൾ: സജി മധു, സുജ ചാണ്ടി. മൃതദേഹം ഇന്നും നാളെയും പൊതുദർശനത്തിന് വെക്കും. നാളെ വൈകുന്നേരം മൂന്ന് മണിക്ക് തെക്കേ പറവൂർ മാർ യോഹന്നാൻ മാംദാന യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

Content Highlight: Car accident in Saudi Arabia Expatriate businessman dies while undergoing treatment

Next TV

adimage
Related Stories
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 03:42 PM

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സുലൈമാനിയയിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലമ്പൂർ ചുങ്കത്തറ സ്വദേശി ചെമ്മല ഷൗകത്ത് (58)...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 02:26 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി പള്ളിയാളി ദിൽഷാദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 22 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു...

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Jul 23, 2026 02:00 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സൗദി ജുബൈലിൽ പാലക്കാട് അകത്തേത്തറ സ്വദേശി ഗിരീഷ് ചന്ദ്രദാസ് (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

Jul 23, 2026 11:26 AM

ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

ചെങ്കടലിൽ സൗദി അറേബ്യയുടെ എൻസെലിയ കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. കപ്പലിൽ തീപിടിത്തം. ജീവനക്കാർ സുരക്ഷിതർ. ആഗോള എണ്ണ വില...

Read More >>
പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

Jul 23, 2026 07:16 AM

പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിക്ക് കഴിഞ്ഞ വർഷം 1,42,500 പരാതികൾ. സേവന നിലവാരക്കുറവ്, പവർകട്ട്, ഉയർന്ന വൈദ്യുതി ബിൽ എന്നിവയാണ് പ്രധാന...

Read More >>
കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

Jul 22, 2026 03:52 PM

കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

കുവൈത്ത് സിറ്റി ബ്നെയ്ദ് അൽ ഖാറിൽ വീട്ടിൽ വ്യാജമദ്യം നിർമ്മിച്ച് 10 ദിനാറിന് വിറ്റ ഏഷ്യൻ വംശജൻ പിടിയിൽ. വാഹനത്തിൽ നിന്ന് 48 കുപ്പി മദ്യം...

Read More >>
Top Stories










adimage
News Roundup






adimage adimage
Entertainment News





adimage