---
title: "മലയാളി ഡോക്ടർ അബൂദബിയിൽ അന്തരിച്ചു"
english_title: "Malayali doctor passes away in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/354893/malayali-doctor-passes-away-in-abu-dhabi"
published_at: "2026-04-23T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e986733a657_death.jpg"
keywords: []
---

# മലയാളി ഡോക്ടർ അബൂദബിയിൽ അന്തരിച്ചു

> **Lead Summary:** **അബുദബി: [ **മലയാളി ഡോക്ടർ അബൂദബിയിൽ അന്തരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് ആണ്​ മരിച്ചത്​. അബൂദബിയിലെ എൽ.എൽ.എച്ച് ഹോസ്പിറ്റൽ ജോലി ചെയ്തുവരികയായിരുന്നു. മുസഫ ഇസത്തുൽ ഇസ്​ലാം മദ്റസ പി.ടി.എ അംഗമായിരുന്നു.

## Article Content

**അബുദബി: [ **മലയാളി ഡോക്ടർ അബൂദബിയിൽ അന്തരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് ആണ്​ മരിച്ചത്​. അബൂദബിയിലെ എൽ.എൽ.എച്ച് ഹോസ്പിറ്റൽ ജോലി ചെയ്തുവരികയായിരുന്നു. മുസഫ ഇസത്തുൽ ഇസ്​ലാം മദ്റസ പി.ടി.എ അംഗമായിരുന്നു.

പിതാവ്: മുഹമ്മദലി. ഭാര്യ: മസ്ന കൊട്ടേക്കാട്. മക്കൾ: ഫാത്തിമ, മഹ്സ മറിയം, ആദം തഹ്​നൂൻ. ജിദ്ദയിലെ ഐ.സി.എഫ് പ്രവർത്തകൻ വേങ്ങര കെ.കെ ലത്തീഫ് ഹാജിയുടെ മകളുടെ ഭർത്താവാണ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്നും കോടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/354893/malayali-doctor-passes-away-in-abu-dhabi)