---
title: "ഒമാനിലെ ആദ്യകാല പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "Oman's earliest expatriate passes away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/354912/omans-earliest-expatriate-passes-away"
published_at: "2026-04-23T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e99c3023b6b_Omans_earliest_expatriate_passes_away.jpg"
keywords: []
---

# ഒമാനിലെ ആദ്യകാല പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** മസ്കത്ത്: ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ഇബ്രാഹിം ബാബു നാട്ടിൽ അന്തരിച്ചു. എറിയാട് കടപ്പൂര് പള്ളിക്ക് കിഴക്കുവശം പുളിക്കലകത്ത് പരേതനായ മുഹമ്മദാലിയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ 3.30-ഓടെ തൃശ്ശൂർ ലൂർദ് ആശുപത്രിയിലായിരുന്നു അന്ത്യം.

## Article Content

മസ്കത്ത്: ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ഇബ്രാഹിം ബാബു നാട്ടിൽ അന്തരിച്ചു. എറിയാട് കടപ്പൂര് പള്ളിക്ക് കിഴക്കുവശം പുളിക്കലകത്ത് പരേതനായ മുഹമ്മദാലിയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ 3.30-ഓടെ തൃശ്ശൂർ ലൂർദ് ആശുപത്രിയിലായിരുന്നു അന്ത്യം.

മസ്‌കത്തിലെ ആദ്യകാല മണി എക്സ്ചേഞ്ചുകളിൽ ഒന്നായ 'മുസന്ദം എക്സ്ചേഞ്ചിലെ' ദീർഘകാല ജീവനക്കാരനായിരുന്ന ഇബ്രാഹിം ബാബു (ബാബുക്ക), ഒമാനിലെ ആദ്യകാല പ്രവാസികൾക്കിടയിൽ സുപരിചിതനായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയത്.

ഭാര്യ: അസ്മ. ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/354912/omans-earliest-expatriate-passes-away)