https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഹജ്ജ് തീർഥാടകരെ വരവേൽക്കാൻ മീഖാത്തുകൾ റെഡി; ഒരുക്കങ്ങൾ പൂർത്തിയായതായി റോയൽ കമീഷൻ

ഹജ്ജ് തീർഥാടകരെ വരവേൽക്കാൻ മീഖാത്തുകൾ റെഡി; ഒരുക്കങ്ങൾ പൂർത്തിയായതായി റോയൽ കമീഷൻ
2026-04-23T10:09:00 | By Susmitha Surendran

മ​ക്ക: (https://gcc.truevisionnews.com/) ഹജ്ജ് തീർഥാടകരെ വരവേൽക്കാൻ മക്കയിലെയും മശാഇറിലെയും മീഖാത്തുകൾ പൂർണ്ണസജ്ജമായതായി മക്ക, മശാഇർ റോയൽ കമീഷൻ അറിയിച്ചു. തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ക​മീ​ഷന്റെ പ്ര​വ​ർ​ത്ത​ന​പ​ര​വും മാ​നു​ഷി​ക​വു​മാ​യ മു​ഴു​വ​ൻ ശേ​ഷി​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ സ്വാ​ലി​ഹ് അ​ൽ റ​ഷീ​ദ് വ്യ​ക്ത​മാ​ക്കി.

ബ​ന്ധ​പ്പെ​ട്ട വി​വി​ധ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി​ക​ളു​ടെ ഫ​ല​മാ​യാ​ണ് ഒ​രു​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച​ത്. തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ലു​ട​നീ​ളം കാ​ര്യ​ക്ഷ​മ​മാ​യ ഏ​കോ​പ​ന​വും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വേ​ഗ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളെ സൈ​റ്റു​ക​ളി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഫീ​ൽ​ഡ് ത​ല​ത്തി​ലു​ള്ള സ​ന്ന​ദ്ധ​ത വ​ർ​ധി​പ്പി​ക്കു​ക​യും തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും അ​ത​ത് ഇ​ട​ങ്ങ​ളി​ൽ സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്തു.

മീ​ഖാ​ത്ത് സൈ​റ്റു​ക​ളി​ലെ പ​ള്ളി​ക​ളി​ൽ ഒ​രേ​സ​മ​യം 6,600-ല​ധി​കം പു​രു​ഷ​ന്മാ​ർ​ക്കും 3,200 സ്ത്രീ​ക​ൾ​ക്കും ന​മ​സ്ക​രി​ക്കാ​നു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ, ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ക്കി​ങ് സൗ​ക​ര്യ​വും നൂ​റു​ക​ണ​ക്കി​ന് വി​ശ്ര​മ​മു​റി​ക​ളും ഒ​രു​ക്കി​യ​തി​ലൂ​ടെ തി​ര​ക്ക് കു​റ​ക്കാ​നും തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കും. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മി​ഖാ​ത്ത് വാ​ദി മ​ഹ്‌​റ​മി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​നം പു​ന​രു​ദ്ധ​രി​ച്ചു.

മി​ഖാ​ത്ത് അ​ൽ​സൈ​ൽ അ​ൽ​ക​ബീ​റി​ൽ തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം തൊ​ള്ളാ​യി​ര​ത്തി​ല​ധി​കം ടോ​യ്‌​ല​റ്റു​ക​ളി​ൽ സെ​ൻ​ട്ര​ൽ ഹീ​റ്റി​ങ് സി​സ്​​റ്റം സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ പോ​യ​ൻ​റു​ക​ളി​ലാ​യി 230-ല​ധി​കം നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​വും പൂ​ർ​ത്തി​യാ​യ​താ​യി എ​ൻ​ജി​നീ​യ​ർ സ്വാ​ലി​ഹ് അ​ൽ റ​ഷീ​ദ് അ​റി​യി​ച്ചു.



Content Highlight: Meeqats ready to welcome Hajj pilgrims

Next TV

adimage
Related Stories
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 03:42 PM

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സുലൈമാനിയയിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലമ്പൂർ ചുങ്കത്തറ സ്വദേശി ചെമ്മല ഷൗകത്ത് (58)...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 02:26 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി പള്ളിയാളി ദിൽഷാദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 22 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു...

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Jul 23, 2026 02:00 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സൗദി ജുബൈലിൽ പാലക്കാട് അകത്തേത്തറ സ്വദേശി ഗിരീഷ് ചന്ദ്രദാസ് (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

Jul 23, 2026 11:26 AM

ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

ചെങ്കടലിൽ സൗദി അറേബ്യയുടെ എൻസെലിയ കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. കപ്പലിൽ തീപിടിത്തം. ജീവനക്കാർ സുരക്ഷിതർ. ആഗോള എണ്ണ വില...

Read More >>
പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

Jul 23, 2026 07:16 AM

പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിക്ക് കഴിഞ്ഞ വർഷം 1,42,500 പരാതികൾ. സേവന നിലവാരക്കുറവ്, പവർകട്ട്, ഉയർന്ന വൈദ്യുതി ബിൽ എന്നിവയാണ് പ്രധാന...

Read More >>
കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

Jul 22, 2026 03:52 PM

കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

കുവൈത്ത് സിറ്റി ബ്നെയ്ദ് അൽ ഖാറിൽ വീട്ടിൽ വ്യാജമദ്യം നിർമ്മിച്ച് 10 ദിനാറിന് വിറ്റ ഏഷ്യൻ വംശജൻ പിടിയിൽ. വാഹനത്തിൽ നിന്ന് 48 കുപ്പി മദ്യം...

Read More >>
Top Stories










adimage
News Roundup






adimage adimage
Entertainment News





adimage