---
title: "32 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങി; കൊല്ലം സ്വദേശി നാട്ടിൽ അന്തരിച്ചു"
english_title: "Kollam native passes away in his hometown"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/354989/kollam-native-passes-away-in-his-hometown"
published_at: "2026-04-23T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9d1421c4b7_dead.jpg"
keywords: []
---

# 32 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങി; കൊല്ലം സ്വദേശി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **യാംബു: **മൂന്ന് പതിറ്റാണ്ടിലേറെ സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ അന്തരിച്ചു . കരുനാഗപ്പള്ളി തഴവ രാഹി നിലയം വീട്ടിൽ രാധാകൃഷ്ണപിള്ള ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

## Article Content

**യാംബു: **മൂന്ന് പതിറ്റാണ്ടിലേറെ സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ അന്തരിച്ചു . കരുനാഗപ്പള്ളി തഴവ രാഹി നിലയം വീട്ടിൽ രാധാകൃഷ്ണപിള്ള ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

ദീർഘകാലം യാംബുവിലെ സോയാബീൻ ക്രഷിങ് കമ്പനിയിൽ സ്​റ്റോർ കീപ്പറായി സേവനമനുഷ്ഠിച്ച അദ്ദേഹം, 32 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് 2023-ലാണ് നാട്ടിലേക്ക് മടങ്ങിയത്. പരേതരായ ഗോവിന്ദപ്പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനാണ്. ശ്രീദേവിയാണ് ഭാര്യ. മക്കൾ: രാഹി കൃഷ്ണൻ, മഞ്ചു. സംസ്കാരം പിന്നീട് നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/354989/kollam-native-passes-away-in-his-hometown)