---
title: "യുഎഇയിൽ ബാങ്ക് ഇടപാടുകൾക്ക് വാട്‌സാപ്പ് ഉപയോഗിക്കാൻ പാടില്ല; കർശന വിലക്കുമായി സെൻട്രൽ ബാങ്ക്"
english_title: "WhatsApp should not be used for banking transactions in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355023/whatsapp-should-not-be-used-for-banking-transactions-in-the-uae"
published_at: "2026-04-23T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9e7117c474_15.jpg"
keywords: []
---

# യുഎഇയിൽ ബാങ്ക് ഇടപാടുകൾക്ക് വാട്‌സാപ്പ് ഉപയോഗിക്കാൻ പാടില്ല; കർശന വിലക്കുമായി സെൻട്രൽ ബാങ്ക്

> **Lead Summary:** **അബുദാബി:[ **സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും ഉപഭോക്താക്കളുടെ വിവരങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബാങ്കിങ് ഇടപാടുകളിൽ വാട്‌സാപ്പിന് കർശന വിലക്കേർപ്പെടുത്തി യു.എ.ഇ.

## Article Content

**അബുദാബി:[ **സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും ഉപഭോക്താക്കളുടെ വിവരങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബാങ്കിങ് ഇടപാടുകളിൽ വാട്‌സാപ്പിന് കർശന വിലക്കേർപ്പെടുത്തി യു.എ.ഇ.

സെൻട്രൽ ബാങ്ക്. ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകൾ വഴി ബാങ്കിങ് സേവനങ്ങൾ നൽകുന്നതും വിവരങ്ങൾ ശേഖരിക്കുന്നതും തട്ടിപ്പുകാർക്ക് എളുപ്പത്തിൽ വിവരങ്ങൾ ചോർത്താൻ അവസരമൊരുക്കുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടി.

ഹാക്കർമാരുടെ ഇടപെടലുകൾ വർധിച്ച സാഹചര്യത്തിൽ യു.എ.ഇ.യിലെ എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച ഔദ്യോഗിക നിർദേശം അധികൃതർ നൽകിക്കഴിഞ്ഞു.

ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കി ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾ ചോർത്തി അക്കൗണ്ടുകൾ കൈക്കലാക്കുന്ന പ്രവണത വർധിച്ചതോടെയാണ് ബാങ്കിങ് ആവശ്യങ്ങൾക്കായി ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് സെൻട്രൽ ബാങ്ക് തടഞ്ഞത്.

ഹാക്കിങ് ഭീഷണി നേരിടാനും സുരക്ഷിതമായ സാമ്പത്തിക അന്തരീക്ഷം ഒരുക്കാനുമായി പുറത്തിറക്കിയ പുതിയ ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. ഉപഭോക്താക്കളുടെ സ്വകാര്യതയും സമ്പാദ്യവും സംരക്ഷിക്കുക എന്നതാണ് ഈ പുതിയ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355023/whatsapp-should-not-be-used-for-banking-transactions-in-the-uae)