---
title: "പ്രവാസി മലയാളി യുവാവ് അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali youth dies of heart attack in Al Ain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355084/expatriate-malayali-youth-dies-of-heart-attack-in-al-ain"
published_at: "2026-04-23T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea3a1dab85e_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **അൽഐൻ: ​ ** പാലക്കാട്​ സ്വദേശി​ അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊപ്പം തിരുവേഗപ്പുറ പുത്തൻകുഴിയിൽ മുഹ്സിൻ ആണ്​ മരിച്ചത്​. അൽഐൻ ത്വിവിയ്യയിലെ ഇമാറാത്തിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന്​ കുഴഞ്ഞുവീണ മുഹ്​സിനെ ഉടൻ അൽഐനിലെ ജീമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു.

## Article Content

**അൽഐൻ: ​ ** പാലക്കാട്​ സ്വദേശി​ അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊപ്പം തിരുവേഗപ്പുറ പുത്തൻകുഴിയിൽ മുഹ്സിൻ ആണ്​ മരിച്ചത്​. അൽഐൻ ത്വിവിയ്യയിലെ ഇമാറാത്തിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന്​ കുഴഞ്ഞുവീണ മുഹ്​സിനെ ഉടൻ അൽഐനിലെ ജീമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു.

അബൂദബിയിൽ പ്രവാസിയായ അസൈനാറിന്‍റെയും സാഹിറാബാനുവിന്‍റെയും മകനാണ്. ഭാര്യ: തബ്ഷീറ. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുന്ന മയ്യിത്ത്​ വെള്ളിയാഴ്ച നാട്ടിൽ ഖബറടക്കുമെന്ന്​ കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355084/expatriate-malayali-youth-dies-of-heart-attack-in-al-ain)