https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഇനി 'ഒമാനി കുന്തിരിക്കം' തിളങ്ങും; ഒമാനി കുന്തിരിക്കത്തിന് അന്താരാഷ്ട്ര ഭൗമസൂചിക പദവി; ഗൾഫ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഉൽപ്പന്നം

ഇനി 'ഒമാനി കുന്തിരിക്കം' തിളങ്ങും; ഒമാനി കുന്തിരിക്കത്തിന് അന്താരാഷ്ട്ര ഭൗമസൂചിക പദവി; ഗൾഫ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഉൽപ്പന്നം
2026-04-24T14:54:00 | By Anusree vc

സലാല : (gcc.truevisionnews.com) ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) അന്താരാഷ്ട്ര ഭൗമസൂചിക രജിസ്ട്രേഷനിൽ ഇടംപിടിച്ച് ഒമാനി കുന്തിരിക്കം. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ഗൾഫ് മേഖലയിലെ ആദ്യ ഉൽപ്പന്നമായി ഒമാനി കുന്തിരിക്കം മാറി. ഒമാന്റെ സാംസ്കാരികവും വാണിജ്യപരവുമായ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമായ കുന്തിരിക്കത്തിന് ലഭിച്ച ഈ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ്, അതിന്റെ ഗുണനിലവാരത്തിനും ആധികാരികതയ്ക്കും ആഗോളതലത്തിൽ ലഭിച്ച വലിയ അംഗീകാരമാണ്. ലിസ്ബൺ ഉടമ്പടിയുടെ ജനീവ ആക്ടിൽ ഒമാൻ അംഗമായതോടെയാണ് ഈ ചരിത്രനേട്ടം സാധ്യമായത്. ഇതോടെ ലോക വിപണിയിൽ ഒമാനി കുന്തിരിക്കത്തിന് കൂടുതൽ സ്വീകാര്യതയും നിയമപരമായ സുരക്ഷിതത്വവും ലഭിക്കും.

നിർദിഷ്ട ഭൂപ്രദേശങ്ങളിൽ മാത്രം ഉൽപ്പാദിപ്പിക്കുന്നതും സവിശേഷ ഗുണവിശേഷങ്ങൾ ഉള്ളതുമായ ഉൽപ്പന്നങ്ങൾക്കാണ് ഭൗമസൂചിക പദവി നൽകുന്നത്. ​ഒമാനി കുന്തിരിക്കത്തിന്റെ വിപണി മൂല്യം വർധിപ്പിക്കുന്നതിനും സവിശേഷ സ്വഭാവം സംരക്ഷിക്കാനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഈ അന്താരാഷ്ട്ര രജിസ്ട്രേഷൻ വഴി, ഒമാനിലെ പ്രത്യേക പ്രദേശങ്ങളിൽനിന്നുള്ള യഥാർഥ ഉൽപ്പന്നങ്ങൾക്ക് മാത്രമേ ഒമാനി ഫ്രാങ്കിൻസെൻസ് എന്ന പേര് ഉപയോഗിക്കാൻ അനുമതിയുണ്ടായിരിക്കുകയുള്ളൂ. ഇത് വ്യാജ ഉൽപ്പന്നങ്ങളെ തടയുന്നതിനും അന്താരാഷ്ട്ര വിപണിയിൽ ഉപഭോക്താക്കളുടെ വിശ്വാസം ആർജ്ജിക്കുന്നതിനും സഹായിക്കും. രാജ്യത്തിന്റെ അമൂല്യമായ പൈതൃക സ്വത്തുക്കളെ സംരക്ഷിക്കുന്നതിനും ആഗോളതലത്തിൽ ഒമാനി ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനും നീക്കം പിന്തുണയാണ് നൽകും.

​ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക ബിസിനസുകൾക്കും കർഷകർക്കും ആഗോള വിപണിയിൽ മികച്ച അവസരം ഒരുക്കാൻ ഇതുവഴി സാധിക്കും. ഒമാനി കുന്തിരിക്കത്തിന്റെ ആഗോള പ്രശസ്തി പ്രയോജനപ്പെടുത്തി വിദേശ വിപണികളിൽ കൂടുതൽ കരുത്താർജിക്കാൻ ഇത് രാജ്യത്തെ സഹായിക്കും. സുൽത്താനേറ്റിന്റെ തനതായ പൈതൃകത്തെ സംരക്ഷിക്കുന്നതോടൊപ്പംതന്നെ വിനോദസഞ്ചാര, വാണിജ്യ മേഖലകളിൽ പുതിയ ഉണർവ്‌ നൽകാൻ അന്താരാഷ്ട്ര അംഗീകാരം വഴിതെളിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്

Content Highlight: Omani frankincense gets International Geographical Indication status

Next TV

adimage
Related Stories
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 03:42 PM

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സുലൈമാനിയയിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലമ്പൂർ ചുങ്കത്തറ സ്വദേശി ചെമ്മല ഷൗകത്ത് (58)...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 02:26 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി പള്ളിയാളി ദിൽഷാദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 22 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു...

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Jul 23, 2026 02:00 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സൗദി ജുബൈലിൽ പാലക്കാട് അകത്തേത്തറ സ്വദേശി ഗിരീഷ് ചന്ദ്രദാസ് (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

Jul 23, 2026 11:26 AM

ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

ചെങ്കടലിൽ സൗദി അറേബ്യയുടെ എൻസെലിയ കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. കപ്പലിൽ തീപിടിത്തം. ജീവനക്കാർ സുരക്ഷിതർ. ആഗോള എണ്ണ വില...

Read More >>
പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

Jul 23, 2026 07:16 AM

പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിക്ക് കഴിഞ്ഞ വർഷം 1,42,500 പരാതികൾ. സേവന നിലവാരക്കുറവ്, പവർകട്ട്, ഉയർന്ന വൈദ്യുതി ബിൽ എന്നിവയാണ് പ്രധാന...

Read More >>
കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

Jul 22, 2026 03:52 PM

കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

കുവൈത്ത് സിറ്റി ബ്നെയ്ദ് അൽ ഖാറിൽ വീട്ടിൽ വ്യാജമദ്യം നിർമ്മിച്ച് 10 ദിനാറിന് വിറ്റ ഏഷ്യൻ വംശജൻ പിടിയിൽ. വാഹനത്തിൽ നിന്ന് 48 കുപ്പി മദ്യം...

Read More >>
Top Stories










adimage
News Roundup






adimage adimage
Entertainment News





adimage