---
title: "ഹജ്ജ് നിയമലംഘനം: മക്കയിലേക്ക് ആളുകളെ കടത്താൻ ശ്രമിച്ച പ്രവാസി ഡ്രൈവറും സംഘവും പിടിയിൽ"
english_title: "Expatriate driver and gang arrested for trying to smuggle people to Mecca"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355318/expatriate-driver-and-gang-arrested-for-trying-to-smuggle-people-to-mecca"
published_at: "2026-04-25T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec5438bab49_Expatriate_driver_and_gang_arrested_for_trying_to_smuggle_people_to_Mecca.jpg"
keywords: []
---

# ഹജ്ജ് നിയമലംഘനം: മക്കയിലേക്ക് ആളുകളെ കടത്താൻ ശ്രമിച്ച പ്രവാസി ഡ്രൈവറും സംഘവും പിടിയിൽ

> **Lead Summary:** **മക്ക: [** ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരെ ഹജ്ജ് സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. ഇവർക്ക് യാത്രാസൗകര്യമൊരുക്കിയ വാഹന ഉടമകളെയും ഡ്രൈവർമാരെയും സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

## Article Content

**മക്ക: [** ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരെ ഹജ്ജ് സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. ഇവർക്ക് യാത്രാസൗകര്യമൊരുക്കിയ വാഹന ഉടമകളെയും ഡ്രൈവർമാരെയും സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഹജ്ജ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച ആറ് പേരെ മക്കയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച ഒരു പ്രവാസി ഡ്രൈവറും മറ്റു 6 പേരുമാണ് അറസ്റ്റിലായത്. മ്യാൻമർ പൗരനായ പ്രവാസിയാണ് പിടിയിലായ ഡ്രൈവർ. ഹജ്ജ് അനുമതിരേഖ ഇല്ലാത്ത ആര് പേരെ മക്കയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ആറ് പേർക്കൊപ്പം ഇയാൾ പിടിയിലായത്. അറസ്റ്റിലായവർക്കെതിരെ നിർദ്ദിഷ്ട ശിക്ഷ നൽകുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഭീമമായ പിഴയും സൗദിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തി നാടുകടത്തുന്നതടക്കമുള്ള ശിക്ഷയാണ് നൽകിവരുന്നത്. ഹജ്ജ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കർഷനമായും പാലിക്കണമെന്ന് അധികൃതർ തുടർച്ചയായി ആവശ്യപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355318/expatriate-driver-and-gang-arrested-for-trying-to-smuggle-people-to-mecca)