---
title: "മലയാളി പ്രവാസി അൽ ഖോബാറിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു"
english_title: "Malayali expatriate collapses and dies at workplace in Al Khobar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355329/malayali-expatriate-collapses-and-dies-at-workplace-in-al-khobar"
published_at: "2026-04-25T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec5bfee96f3_Malayali_expatriate_collapses_and_dies_at_workplace_in_Al_Khobar.jpg"
keywords: []
---

# മലയാളി പ്രവാസി അൽ ഖോബാറിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** അൽ ഖോബാർ: മലയാളി പ്രവാസി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മൈനാഗപ്പള്ളി ഇടവനശ്ശേരി പുതുവേലിൽ തെക്കതിൽ മുഹമ്മദ് കുഞ്ഞ് ആണ് മരിച്ചത്. അൽ ഖോബാറിലെ ബൂഫിയയിൽ (ലഘ​ുഭക്ഷണ ശാല) മരിച്ചത്​. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

## Article Content

അൽ ഖോബാർ: മലയാളി പ്രവാസി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മൈനാഗപ്പള്ളി ഇടവനശ്ശേരി പുതുവേലിൽ തെക്കതിൽ മുഹമ്മദ് കുഞ്ഞ് ആണ് മരിച്ചത്. അൽ ഖോബാറിലെ ബൂഫിയയിൽ (ലഘ​ുഭക്ഷണ ശാല) മരിച്ചത്​. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

തുഖ്‌ബയിൽ ദീർഘകാലമായി സുഹൃത്തുമായി ചേർന്ന് നടത്തിവന്നിരുന്ന ‘ബൂഫിയത്ത് ഫാത്തിമ’ എന്ന സ്വന്തം സ്ഥാപനത്തിൽ സംസാരിച്ചു നിൽക്കുന്നതിനിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആംബുലൻസ് സ്ഥലത്തെത്തിയെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുതന്നെ മരണം സംഭവിച്ചു. കഴിഞ്ഞ കാൽ നൂറ്റാണ്ടായി പ്രവാസിയായ മുഹമ്മദ് കുഞ്ഞ്, സൗദിയിലെ ഇന്ത്യൻ കൾച്ചറൽ ഫ​​ൗ​േണ്ടഷൻ (ഐ.സി.എഫ്) പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

പരേതരായ അലികുഞ്ഞി​െൻറയും ജമീലബീവിയുടെയും മകനാണ്. സലീനയാണ് ഭാര്യ. മുഹ്സിന, ഷഹാന എന്നിവർ മക്കളാണ്. വിശാലമായ സുഹൃദ്ബന്ധത്തിനുടമയായ അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന് വലിയ നോവായി. മൃതദേഹം നിലവിൽ ദമ്മാം ദോസ്സരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355329/malayali-expatriate-collapses-and-dies-at-workplace-in-al-khobar)