---
title: "മുൻ സൗദി പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "Former Saudi expatriate passes away in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355334/former-saudi-expatriate-passes-away-in-saudi-arabia"
published_at: "2026-04-25T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec5ed2bcb69_Former_Saudi_expatriate_passes_away_in_Saudi_Arabia.jpg"
keywords: []
---

# മുൻ സൗദി പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **കൊല്ലം: [ **ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന കൊല്ലം മടത്തറ കൊച്ചുകലുങ്ക് സ്വദേശി സിദ്ധീഖ് അന്തരിച്ചു. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കൊച്ചുകലുങ്ക് ജമാലിയ മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകനാണ്.

## Article Content

**കൊല്ലം: [ **ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന കൊല്ലം മടത്തറ കൊച്ചുകലുങ്ക് സ്വദേശി സിദ്ധീഖ് അന്തരിച്ചു. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കൊച്ചുകലുങ്ക് ജമാലിയ മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകനാണ്.

സൗദിയിലെ റിയാദ്, അൽ അഹ്‌സ എന്നിവിടങ്ങളിൽ വർഷങ്ങളോളം ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന സിദ്ധീഖ്, പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയ ശേഷം സാമൂഹിക-പരിസ്ഥിതി മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. നെടുമ്പാശ്ശേരി ഹജ്ജ് എംബാർക്കേഷൻ പോയിൻറിൽ വളൻറിയറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാതാവ്: സക്കരിയ ബീവി, ഭാര്യ: സുബിന. മക്കൾ: മിഹ്‌റാജ് (19), മിസിരിയ (16), മൻഹ (3). സഹോദരങ്ങൾ: സലീം, മുഹിയുദ്ദീൻ, ഹുമയൂൺ, അൻവർ ഹുസൈൻ, സൗജത്ത്, ബാത്തുഷ, നസീമ, മാജിദ, സാജിദ. മൃതദേഹം കൊച്ചുകലുങ്ക് മുസ്‌ലിം ജമാഅത്ത് ഖബറിസ്ഥാനിൽ ഖബറടക്കും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355334/former-saudi-expatriate-passes-away-in-saudi-arabia)