---
title: "ഖത്തറിലെ മുൻ മലയാളി പ്രവാസി നാട്ടിൽ അന്തരിച്ചു "
english_title: "Former Malayali expatriate in Qatar passes away in his homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355515/former-malayali-expatriate-in-qatar-passes-away-in-his-homeland"
published_at: "2026-04-26T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edb7e966ac7_Former_Malayali_expatriate_in_Qatar_passes_away_in_his_homeland.jpg"
keywords: []
---

# ഖത്തറിലെ മുൻ മലയാളി പ്രവാസി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ:[ **ദീർഘകാല ഖത്തർ പ്രവാസിയും തൃശൂർ തളിക്കുളം സ്വദേശിയുമായ അബ്ദുൽറഹിമാൻ ഹാജി അന്തരിച്ചു. തളിക്കുളം പുതിയങ്ങാടി ഒന്നാംകല്ല് വടക്കുഭാഗം താമസിച്ചിരുന്ന അദ്ദേഹം, ദോഹ അബ്ദുല്ല ബിൻ ഥാനി റോഡിലെ പ്രശസ്തമായ സലീം ടൈലേഴ്സിന്റെ ഉടമയാണ്. നാട്ടിൽ വെച്ചായിരുന്നു അന്ത്യം.

## Article Content

**ദോഹ:[ **ദീർഘകാല ഖത്തർ പ്രവാസിയും തൃശൂർ തളിക്കുളം സ്വദേശിയുമായ അബ്ദുൽറഹിമാൻ ഹാജി അന്തരിച്ചു. തളിക്കുളം പുതിയങ്ങാടി ഒന്നാംകല്ല് വടക്കുഭാഗം താമസിച്ചിരുന്ന അദ്ദേഹം, ദോഹ അബ്ദുല്ല ബിൻ ഥാനി റോഡിലെ പ്രശസ്തമായ സലീം ടൈലേഴ്സിന്റെ ഉടമയാണ്. നാട്ടിൽ വെച്ചായിരുന്നു അന്ത്യം.

ഭാര്യ: പരേതയായ മൈമൂനത്ത്. മക്കൾ: ഷിറാസ്, സലീം ഷിനാസ് (സലീം ടൈലേഴ്സ്), ഷാനവാസ്, ഷഹീന. മരുമക്കൾ: ഫൈസൽ, ബബിത, റഹിദ, ജിംഷ. പിതാവ്: പരേതനായ കാവുങ്ങൽ സെയ്‌ദുമുഹമ്മദ്.

വാടാനപ്പള്ളി ഓർഫനേജ് പ്രവർത്തനങ്ങളിൽ പ്രത്യേകം താൽപര്യം പുലർത്തിയിരുന്നു. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തളിക്കുളം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355515/former-malayali-expatriate-in-qatar-passes-away-in-his-homeland)