---
title: "ചരക്ക് ലോറിയിൽ രഹസ്യ അറ; ഹജ്ജ് പെർമിറ്റില്ലാത്തവെര കടത്താൻ ശ്രമിച്ച പ്രവാസി മക്കയിൽ പിടിയിൽ"
english_title: "Expatriate arrested in Mecca for trying to smuggle goods without a Hajj permit"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355606/expatriate-arrested-in-mecca-for-trying-to-smuggle-goods-without-a-hajj-permit"
published_at: "2026-04-26T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ee37f7ec89c_arrest1.jpg"
keywords: []
---

# ചരക്ക് ലോറിയിൽ രഹസ്യ അറ; ഹജ്ജ് പെർമിറ്റില്ലാത്തവെര കടത്താൻ ശ്രമിച്ച പ്രവാസി മക്കയിൽ പിടിയിൽ

> **Lead Summary:** ജിദ്ദ: gcc.truevisionnews.com ) ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച് അനുമതി പത്രമില്ലാത്തവരെ പുണ്യഭൂമിയിലേക്ക് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ പൗരനെ സുരക്ഷാ സേന പിടികൂടി. ചരക്ക് കൊണ്ടുപോകുന്ന വാഹനത്തിനുള്ളിൽ പ്രത്യേക രഹസ്യ അറകൾ നിർമിച്ചാണ് ഇയാൾ സ്വന്തം രാജ്യക്കാരായ ആളുകളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചത്.

## Article Content

ജിദ്ദ: gcc.truevisionnews.com ) ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച് അനുമതി പത്രമില്ലാത്തവരെ പുണ്യഭൂമിയിലേക്ക് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ പൗരനെ സുരക്ഷാ സേന പിടികൂടി. ചരക്ക് കൊണ്ടുപോകുന്ന വാഹനത്തിനുള്ളിൽ പ്രത്യേക രഹസ്യ അറകൾ നിർമിച്ചാണ് ഇയാൾ സ്വന്തം രാജ്യക്കാരായ ആളുകളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചത്.

ഹജ്ജ് പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിൽ തങ്ങാനും ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാനും ആളുകളെ സഹായിച്ചതിനാണ് ഇയാളെ പിടികൂടിയത്. പിടിയിലായ ഡ്രൈവർക്കെതിരെയും യാത്രക്കാർക്കെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു.

ഹജ്ജ് സീസണിലെ സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ ആവർത്തിച്ചു. ഇത്തവണത്തെ ഹജ്ജ് സീസൺ സുരക്ഷിതമാക്കാൻ എല്ലാവരും നിയമങ്ങൾ പാലിക്കണമെന്ന് പൊതുസുരക്ഷാ വിഭാഗം അഭ്യർഥിച്ചു.

തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതരുമായി സഹകരിക്കണമെന്നും നിർദേശമുണ്ട്. നിയമലംഘകരെ കുറിച്ചുള്ള വിവരം അറിയിക്കാൻ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355606/expatriate-arrested-in-mecca-for-trying-to-smuggle-goods-without-a-hajj-permit)