---
title: "മക്കയിലെ അൽ മൻഷിയയിൽ കെട്ടിടം തകർന്നു: തീർത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് സമീപവാസികളെ മാറ്റിപ്പാർപ്പിച്ചു"
english_title: "Building collapses in Al Manshia, Mecca"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355694/building-collapses-in-al-manshia-mecca"
published_at: "2026-04-27T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eef9c4ecd3b_Building_collapses_in_Al_Manshia,_Mecca.jpg"
keywords: []
---

# മക്കയിലെ അൽ മൻഷിയയിൽ കെട്ടിടം തകർന്നു: തീർത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് സമീപവാസികളെ മാറ്റിപ്പാർപ്പിച്ചു

> **Lead Summary:** മ​ക്ക: വിശുദ്ധ നഗരമായ മക്കയിലെ അൽ ഹജ്‌ല ഡിസ്ട്രിക്റ്റിലുള്ള അൽ മൻഷിയ പ്രദേശത്ത് ആളൊഴിഞ്ഞ കെട്ടിടം തകർന്നു വീണു. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. നേരത്തെ തന്നെ പൊളിച്ചുനീക്കാൻ അധികൃതർ ഉത്തരവിട്ടിരുന്ന പഴയ കെട്ടിടമാണ് തകർന്നതെന്ന് മക്ക നഗരസഭ അറിയിച്ചു.

## Article Content

മ​ക്ക: വിശുദ്ധ നഗരമായ മക്കയിലെ അൽ ഹജ്‌ല ഡിസ്ട്രിക്റ്റിലുള്ള അൽ മൻഷിയ പ്രദേശത്ത് ആളൊഴിഞ്ഞ കെട്ടിടം തകർന്നു വീണു. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. നേരത്തെ തന്നെ പൊളിച്ചുനീക്കാൻ അധികൃതർ ഉത്തരവിട്ടിരുന്ന പഴയ കെട്ടിടമാണ് തകർന്നതെന്ന് മക്ക നഗരസഭ അറിയിച്ചു.

അപകടവിവരം ലഭിച്ച ഉടൻ നഗരസഭാ അധികൃതരും സുരക്ഷാ വിഭാഗങ്ങളും ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി തകർന്ന കെട്ടിടത്തിന് സമീപത്തെ ഹോട്ടലുകളിൽ നിന്നും താമസസ്ഥലങ്ങളിൽ നിന്നും ആളുകളെ ഉടനടി ഒഴിപ്പിച്ചു. തീർത്ഥാടകരുടെയും മറ്റ് താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് അതിവേഗത്തിലുള്ള ഈ നടപടിയെന്ന് നഗരസഭ വ്യക്തമാക്കി. ആൾതാമസമില്ലാത്ത കെട്ടിടമായതിനാൽ വലിയ അപകടം ഒഴിവായി.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യോ ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത കെ​ട്ടി​ട​മാ​യ​തി​നാ​ലാ​ണ് വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​യ​ത്. നി​ല​വി​ൽ കെ​ട്ടി​ടാ​വ​ശി​ഷ്​​ട​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഫീ​ൽ​ഡ് ടീ​മു​ക​ൾ പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ന​ഗ​ര​സ​ഭാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355694/building-collapses-in-al-manshia-mecca)